ആരോഗ്യ കേന്ദ്രങ്ങളിലെ ഡേകെയർ കാൻസർ സെന്‍ററുകൾ: സർവേ ആരംഭിച്ചു

ന്യൂഡൽഹി: മൂന്ന് വർഷത്തിനകം എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ഡേകെയർ കാൻസർ സെന്‍ററുകൾ സ്ഥാപിക്കുമെന്ന ബജറ്റ് പ്രഖ്യാപനം നടപ്പിലാക്കുന്നതിനായി ജില്ല ആശുപത്രികളിലെ അടിസ്ഥാന സൗകര്യങ്ങൾ അവലോകനം ചെയ്യുന്നതിനുമായി സർവേ ആരംഭിച്ചു. 3,200 കോടി രൂപ ചെലവ് വരുന്ന പദ്ധതിയാണിതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയ ഉദ്യോഗസ്ഥർ പറഞ്ഞു.

എല്ലാ ജില്ല ആശുപത്രികളിലെയും അടിസ്ഥാന സൗകര്യങ്ങൾ അവലോകനം ചെയ്ത് തുടങ്ങിയിട്ടുണ്ട്. ഈ ജില്ലാ ആശുപത്രികളെ സമീപിക്കുന്ന കാൻസർ രോഗികളുടെ ‍എണ്ണവും വിലയിരുത്തും. നാല് - ആറ് കിടക്കകളുള്ള കേന്ദ്രങ്ങളാണ് സജ്ജീകരിക്കുക. കീമോതെറാപ്പി നൽകുന്നതിനും കാൻസർ പ്രതിരോധ ബോധവൽക്കരണ പരിപാടികൾ നടത്തുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കും -ആരോഗ്യ മന്ത്രാലയ ഉദ്യോഗസ്ഥർ അറിയിച്ചു.

അടുത്ത മൂന്ന് വർഷത്തിനുള്ളിൽ എല്ലാ ജില്ല ആശുപത്രികളിലും ഡേകെയർ കാൻസർ സെന്‍ററുകൾ സ്ഥാപിക്കാൻ സൗകര്യമൊരുക്കുമെന്നും ഇതിൽ 200 എണ്ണം 2025-26ൽ സ്ഥാപിക്കുമെന്നുമാണ് ധനമന്ത്രി നിർമ്മല സീതാരാമൻ ബജറ്റ് പ്രസംഗത്തിൽ പറഞ്ഞിരുന്നത്. ഇത് കൂടുതൽ ആളുകൾക്ക്, പ്രത്യേകിച്ച് ഗ്രാമപ്രദേശങ്ങളിലുള്ളവർക്ക് മികച്ച കാൻസർ പരിചരണം ലഭ്യമാക്കാൻ ഇടയാക്കുമെന്നും ധനമന്ത്രി പറഞ്ഞിരുന്നു.

Tags:    
News Summary - Govt reviewing infra of hospitals for setting up daycare cancer centres

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.