പ്ലാസ്​മതെറാപ്പിയെ കോവിഡ്​ ചികിത്സയിൽ നിന്ന്​ ഒഴിവാക്കി കേന്ദ്രസർക്കാർ

ന്യൂഡൽഹി: പ്ലാസ്​മ തെറാപ്പിയെ കോവിഡ്​ ചികിത്സയിൽ നിന്ന്​ ഒഴിവാക്കി. കേന്ദ്രസർക്കാർ നിയമിച്ച ടാസ്​ക്​ഫോഴ്​സാണ്​ കോവിഡ്​ ചികിത്സ സ​മ്പ്രദായത്തിൽ മാറ്റം വരുത്തിയത്​. കോവിഡ്​ രോഗബാധയുടെ തുടക്കത്തിൽ പ്ലാസ്​മ തെറാപ്പി നടത്താൻ കേന്ദ്രസർക്കാർ അനുമതി നൽകിയിരുന്നു.

കോവിഡി​െൻറ ആദ്യഘട്ടങ്ങളിൽ രോഗികളിൽ ഫലപ്രദമായ ചികിത്സ രീതിയായി പ്ലാസ്​മ തെറാപ്പിയെ പരിഗണിച്ചിരുന്നു. രോഗം ഗുരുതരമാകാതിരിക്കുന്നതിന്​ പ്ലാസ്​മ തെറാപ്പി സഹായിക്കുമെന്നായിരുന്നു വിശ്വാസം. എന്നാൽ, ഇതുസംബന്ധിച്ച കൂടുതൽ പഠനങ്ങളിൽ പ്ലാസ്​മ തെറാപ്പി കോവിഡ്​ രോഗികളിൽ ഗുണഫലമായ മാറ്റങ്ങളുണ്ടാക്കുന്നുവെന്ന്​ കണ്ടെത്താനായില്ലെന്ന്​ അധികൃതർ പറയുന്നു.

കഴിഞ്ഞ വെള്ളിയാഴ്​ച നടന്ന ഐ.സി.എം.ആർ ടാസ്​ക്​ഫോഴ്​സി​െൻറ യോഗത്തിൽ പ്ലാസ്​മ തെറാപ്പി ഒഴിവാക്കാൻ തീരുമാനമെടുത്തിരുന്നു. ശാസ്​ത്രീയമല്ലാത്ത പ്ലാസ്​മതെറാപ്പി അപകടം ക്ഷണിച്ച്​ വരുത്തുമെന്ന്​ കേന്ദ്രസർക്കാറി​െൻറ മുഖ്യ ശാസ്​ത്ര ഉപദേഷ്​ടാവ്​ കെ.വിജയരാഘവന്​ അയച്ച കത്തിൽ ചില ഡോക്​ടർമാർ ചൂണ്ടിക്കാട്ടുകയും ചെയ്​തിരുന്നു. നിലവി​ലെ കോവിഡ്​ സാഹചര്യങ്ങളിൽ പ്ലാസ്​മ തെറാപ്പിയുടെ ഫലപ്രാപ്​തി​യെ കുറിച്ച്​ പഠനങ്ങൾ നടന്നിട്ടില്ലെന്നും കത്തിൽ ഇവർ പറഞ്ഞിരുന്നു.

Tags:    
News Summary - Govt removes plasma therapy as treatment for Covid-19 among adults

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.