ബംഗളുരു: കോവിഡ് ബാധിച്ച് മരിക്കുന്നവരുടെ എണ്ണത്തിൽ വർധനയുണ്ടായ സാഹചര്യത്തിൽ ബംഗളുരുവിലെ ശ്മശാനങ്ങൾ ബുക്ക് ചെയ്യാൻ ഹെൽപ്പ്ലൈൻ സൗകര്യമൊരുക്കി കർണാടക.
ഒരാൾ വീട്ടിലോ ആശുപത്രിയിലോ മരിച്ചാൽ അവരുടെ ബന്ധുക്കൾക്ക് 24x7 ഹെൽപ്പ് ലൈൻ നമ്പറായ +91 8495998495 ൽ നമ്പറിൽ വിളിച്ചോ വാട്സ് ആപ്പ് വഴി സന്ദേശം അയച്ചോ ശ്മശാനം ബുക്ക് ചെയ്യാം.
സംസ്കാരത്തിനുള്ള തീയതി, സമയം, സ്ഥലം എന്നിവയും മരണപ്പെട്ടയാളുടെ അന്തിമ ചടങ്ങുകൾ നടത്തുന്നതിന് ആവശ്യമായ മറ്റ് വിവരങ്ങളും നൽകണം. തുടർന്ന് ഒരു ടോക്കൺ നമ്പർ എസ്.എം.എസായി ലഭിക്കും. ഇത് ശ്മശാന അധികൃതരെ കാണിക്കുന്നതോടെ സംസ്കാര ചടങ്ങുകൾ നടത്താനുള്ള അവസരം ലഭിക്കും.
പീനിയ, കെംഗേരി, സമ്മനഹള്ളി, പനാറ്റൂർ, ഹെബ്ബൽ, കലഹള്ളി, കുഡ്‌ലു, ഹരിചന്ദ്ര ഘട്ട്, മൈസൂർ റോഡ്, ബനശങ്കരി, വിൽസൺ ഗാർഡൻ, ചാമരാജ്‌പേട്ട്, ഗിദ്ദനഹള്ളി, തവാരേക്കരെ, ടി.ആർ മിൽസ്, മവല്ലിപുര, ദേവല്ലിപുര എന്നീ ശ്മശാനങ്ങളിലാണ് ഓൺലൈൻ വഴി ബുക്ക് ചെയ്യാൻ നിലവിൽ സൗകര്യമുള്ളത്.
കോവിഡ് ബാധിച്ച് മരിച്ചവരെ കൊണ്ടുപോകുന്നതിന് ആംബുലൻസും സംസ്കാരത്തിന് ശ്മശാനവും യാതൊരു ഫീസും ഈടാക്കരുതെന്ന ഉത്തരവ് ഇതിലും ആവർത്തിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.