'അഫ്​സ്​പ' വ്യാപിപ്പിച്ച് അരുണാചൽ

ന്യൂഡൽഹി: അരുണാചൽ പ്രദേശിലെ സായുധ സേനക്കുള്ള പ്രത്യേകാധികാര നിയമം മൂന്നു ജില്ലകൾക്കു കൂടി ബാധകമാക്കി കേന്ദ്രം. ഈ ജില്ലകളോടു​ചേർന്ന മറ്റു​ മൂന്നു​ ജില്ലകളിലെ അതിർത്തിയിലുള്ള നാല്​ പൊലീസ്​ സ്​റ്റേഷനുകൾക്കും അടുത്ത ആറുമാസത്തേക്ക്​ ഇൗ അധികാരം നൽകിയിട്ടുണ്ട്​.

തിരാപ്​, ചങ്​ലാങ്​, ലോങ്​ഡിങ്​ എന്നീ ജില്ലകളും അസമുമായി അതിർത്തിപങ്കിടുന്ന നാല്​ സ്​റ്റേഷനുകളും 'അഫ്​സ്​പ' ബാധകമാകുന്ന മേഖലകളായി പ്രഖ്യാപിച്ചതായും ഇത്​ ഏപ്രിൽ ഒന്നു മുതൽ പ്രാബല്യത്തിലായെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ അറിയിപ്പിൽ പറയുന്നു.

നിരോധിത സംഘടനകളുടെ പ്രവർത്തനം തുടരുന്നുവെന്ന്​ ചൂണ്ടിക്കാട്ടിയാണ്​ കേന്ദ്രനീക്കം. വാറ​ൻറ്​ കൂടാതെ ആരെയും അറസ്​റ്റു​ചെയ്യാനും വീട്ടിൽ കയറി തിരച്ചിൽ നടത്താനും സുരക്ഷ​സേനക്ക്​ അധികാരം നൽകുന്നതാണ്​ പ്രത്യേകാധികാര നിയമം.  

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.