ന്യൂഡൽഹി: ന്യൂനപക്ഷകാര്യ മന്ത്രാലയം വേണ്ടെന്നുവെക്കാൻ തീരുമാനിച്ചെന്ന പ്രചാരണം കേന്ദ്രസർക്കാർ തള്ളി. അത്തരമൊരു ആലോചനയില്ലെന്ന് സർക്കാർ വ്യക്തമാക്കി.
ന്യൂനപക്ഷ മന്ത്രാലയം 2006ൽ യു.പി.എ സർക്കാറിന്റെ കാലത്താണ് രൂപവത്കരിച്ചത്. ഇത് ന്യൂനപക്ഷ പ്രീണന നയത്തിന്റെ ഭാഗമായിരുന്നതായി വിലയിരുത്തുന്ന മോദി സർക്കാർ, സാമൂഹികനീതി-ശാക്തീകരണ മന്ത്രാലയത്തിനു കീഴിലേക്ക് ന്യൂനപക്ഷ കാര്യ വകുപ്പ് മാറ്റാൻ ഒരുങ്ങുന്നുവെന്നായിരുന്നു റിപ്പോർട്ടുകൾ. വനിത-ശിശുക്ഷേമ മന്ത്രി സ്മൃതി ഇറാനിയാണ് ന്യൂനപക്ഷ മന്ത്രാലയത്തിന്റെ അധികച്ചുമതല ഇപ്പോൾ വഹിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.