പ്രമുഖ ഫയല്‍ ഷെയറിങ് സൈറ്റ്​ ‘വി ട്രാന്‍സ്ഫര്‍’ ഇന്ത്യയില്‍ നിരോധിച്ചു

ന്യൂഡൽഹി: ഏറെ പ്രചാരത്തിലുള്ള ഫയല്‍ ഷെയറിങ് വെബ്‌സൈറ്റായ വിട്രാന്‍സ്ഫര്‍ ഡോട്ട്​കോം (WeTransfer.com) ഇന്ത്യയില്‍ നിരോധിച്ചു. രാജ്യതാല്‍പര്യവും പൊതുതാല്‍പര്യവും കണക്കിലെടുത്താണ് തീരുമാനമെന്ന്​ ടെലികമ്യൂണിക്കേഷൻ വകുപ്പ്​ വിശദീകരിക്കുന്നത്​. 

വി ട്രാന്‍സ്ഫറുമായി ബന്ധപ്പെട്ട യു.ആർ.എല്ലുകള്‍ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് രാജ്യത്തെ വിവിധ ഇൻറർനെറ്റ്​ സേവന ദാതാക്കള്‍ക്ക് ടെലികോം മന്ത്രാലയം മൂന്ന്​ നോട്ടീസുകൾ അയച്ചതായി ‘മുംബൈ മിറര്‍’ ആണ്​ റിപ്പോര്‍ട്ട് ചെയ്​തത്​. രണ്ട്​ പ്രത്യേക യു.ആർ.എല്ലുകൾ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ടായിരുന്നു രണ്ട്​ നോട്ടീസുകൾ. വെബ്​സൈറ്റ്​ തന്നെ റദ്ദാക്കണമെന്ന നോട്ടീസ്​ ആണ്​ മൂന്നാമത്​ നൽകിയത്​.

വലിയ ഫയലുകള്‍ ഇൻറര്‍നെറ്റ് വഴി കൈമാറുന്നതിന് ലോകവ്യാപകമായി ലക്ഷക്കണക്കിനാളുകള്‍ ഉപയോഗിക്കുന്ന സേവനമാണ് വി ട്രാന്‍സ്ഫര്‍. ലോക്​ഡൗണ്‍ കാലത്താണ്​ ഇന്ത്യയിൽ ഇതി​​െൻറ പ്രചാരം ഉയർന്നത്​. ആളുകള്‍ വീട്ടിലിരുന്ന് ജോലി ചെയ്യുന്നത് വര്‍ധിച്ചതോടെ വി ട്രാന്‍സ്ഫറി​​െൻറ ഉപയോഗത്തിലും കുതിച്ചുചാട്ടമുണ്ടായി. വെബ്‌സൈറ്റില്‍ പ്രത്യേകം അക്കൗണ്ട് നിര്‍മിക്കാതെ തന്നെ രണ്ട് ജിബി വരെയുള്ള ഫയലുകള്‍ മെയിൽ വഴി കൈമാറാന്‍ വി ട്രാന്‍സ്ഫറിലൂടെ സാധിക്കുമായിരുന്നു. 

അതേസമയം, നിരോധനം ഏര്‍പ്പെടുത്താന്‍ മാത്രം എന്ത് പിഴവാണ് വി ട്രാൻസ്​ഫറി​​െൻറ ഭാഗത്ത് നിന്നുമുണ്ടായതെന്ന് സര്‍ക്കാര്‍ വ്യക്തമാക്കുന്നില്ല. രാജ്യത്ത് വെബ്‌സൈറ്റുകള്‍ ബ്ലോക്ക് ചെയ്യപ്പെടുന്നത് പുതിയ കാര്യവുമല്ല. ഇന്ത്യയിൽ ബ്ലോക്ക്​ ചെയ്യപ്പെടുന്ന യു.ആർ.എല്ലുകളുടെ എണ്ണത്തിൽ 442 ശതമാനം വർധന ഉണ്ടായതായി 2019ലെ ഒരു ലോക്​സഭ സെഷനിൽ വിവര-സാ​ങ്കേതിക മന്ത്രാലയം അറിയിച്ചിരുന്നു. മാല്‍വെയറുകള്‍ ഉള്‍ക്കൊള്ളുന്ന വെബ്‌സൈറ്റുകള്‍, അശ്ലീല വെബ്‌സൈറ്റുകള്‍, ദേശസുരക്ഷയ്ക്ക് ഭീഷണിയാവുന്ന വെബ്‌സൈറ്റുകള്‍ എന്നിവയാണ്​ പ്രധാനമായും രാജ്യത്ത്​ നിരോധിക്കപ്പെടുന്നത്​.

Tags:    
News Summary - Govt bans popular file-sharing site WeTransfer in India -India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.