ന്യൂഡൽഹി: നിയമസഭ തെരഞ്ഞെടുപ്പ് പൂർത്തിയായതിന് പിന്നാലെ അഞ്ച് സംസ്ഥാനങ്ങളിലെ കോവിഡ് വാക്സിൻ സർട്ടിഫിക്കറ്റിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രം പ്രിന്റ് ചെയ്യുന്നത് പുനഃരാരംഭിക്കാനൊരുങ്ങി കേന്ദ്രസർക്കാർ. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനെ തുടർന്ന് യു.പി, ഗോവ, ഉത്തരാഖണ്ഡ്, പഞ്ചാബ്, മണിപ്പൂർ എന്നീ സംസ്ഥാനങ്ങളിൽ വാക്സിൻ സർട്ടിഫിക്കറ്റിൽ നിന്നും മോദിയുടെ ചിത്രം ഒഴിവാക്കിയിരുന്നു. ജനുവരി എട്ട് മുതലാണ് ചിത്രം ഒഴിവാക്കിയത്.
തെരഞ്ഞെടുപ്പ് പൂർത്തിയായ അഞ്ച് സംസ്ഥാനങ്ങളിലെ കോവിഡ് വാക്സിൻ സർട്ടിഫിക്കറ്റിൽ പ്രധാനമന്ത്രിയുടെ ചിത്രം പ്രിന്റ് ചെയ്യുന്നതിന് മുന്തിയ പരിഗണന നൽകണമെന്ന് ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യ നിർദേശിച്ചതായി ആരോഗ്യമന്ത്രാലയത്തിലെ ഉദ്യോഗസ്ഥൻ വെളിപ്പെടുത്തി.
പുതിയ സാഹചര്യത്തിൽ വാക്സിൻ സർട്ടിഫിക്കറ്റിൽ മോദിയുടെ ചിത്രം പ്രിന്റ് ചെയ്യാൻ കോവിൻ പോർട്ടലിൽ മാറ്റം വരുത്തുമെന്നും ആരോഗ്യമന്ത്രാലയം ഉദ്യോഗസ്ഥൻ പ്രതികരിച്ചു. നേരത്തെ വാക്സിൻ സർട്ടിഫിക്കറ്റിൽ മോദിയുടെ ചിത്രം പ്രിന്റ് ചെയ്യുന്നത് കോടതി വ്യവഹാരങ്ങളിലേക്ക് വരെ നയിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.