മരുന്നും ഭക്ഷണ സാധനങ്ങളും ലഭിക്കുന്നില്ലെന്ന്​ പരാതി; ഗോവയിൽ കുടുങ്ങിയ നഫീസ അലിക്ക്​ സഹായം

ന്യൂഡൽഹി: കോവിഡ് 19 വൈറസ്​ നിയന്ത്രണത്തിന്​ രാജ്യത്ത്​ ലോക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ ആവശ്യമായ മരുന്നുമില്ലാ തെ ഗോവയില്‍ കുടുങ്ങി നടി നഫീസ അലിക്ക്​ സഹായവുമായി ഉദ്യോഗസ്ഥർ. കാൻസർ അതീജീവിച്ച നഫീസ അലി തനിക്ക്​ മരുന്നുകൾ ലഭ ിക്കുന്നില്ലെന്ന്​ സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചിരുന്നു.

രണ്ടാഴ്​ചത്തെ ഇടവേളക്ക്​ ഗോവയിൽ മോർജിമ്മിൽ മകൾക്കൊപ്പം താമസിക്കാനെത്തിയ താരം ലോക്ക്​ഡൗൺ പ്രഖ്യാപിച്ചതോടെ കുടുങ്ങുകയായിരുന്നു. കാന്‍സര്‍ അതിജീവിച്ച താന്‍ ഡയറ്റിൽ ഉൾപ്പെടുത്തേണ്ട പച്ചക്കറികളോ, പഴങ്ങളോ ഒന്നുമില്ലാതെയാണ് ഭക്ഷണം കഴിക്കുന്നതെന്നും മരുന്നുകൾ തീർന്നു കൊണ്ടിരിക്കുകയാണെന്നും നഫീസ അലി പറഞ്ഞു.

ത​​െൻറ ആരോഗ്യത്തെ കുറിച്ച് ഓര്‍ത്താണ് മകള്‍ ഗോവയിലേക്ക് വിളിച്ചത്. ലോക്ഡൗണ്‍ ചെയ്തതോടെ എല്ലാം അടച്ചു. ഗോവയിലെ മെഡിക്കൽ ഷോപ്പുകളിലൊന്നും ​ത​​െൻറ മരുന്ന്​ ലഭിക്കുന്നില്ല. ഡൽഹിയിൽ നിന്ന്​ അയക്കാമെന്നാണെങ്കിൽ കൊറിയര്‍ സര്‍വ്വീസും നിലച്ചു. മരുന്ന്​ കഴിക്കാതെ കൂടുതൽ ദിവസങ്ങൾ നിൽക്കുന്നത്​ ബുദ്ധിമുട്ടാണെന്നും അവർ അറിയിച്ചു. തുടർന്ന്​ ഗോവ മുഖ്യമന്ത്രി കാര്യങ്ങൾ നേരിട്ടറിയാനും ആവശ്യമായ സഹായം ഉറപ്പുവരുത്തുന്നതിനും ഉദ്യോഗസ്ഥരെ അയക്കുകയായിരുന്നു. നഫീസ അലിക്കുള്ള മരുന്നുകൾ എത്രയും പെട്ടന്ന്​ വീട്ടിലെത്തിക്കുമെന്ന്​ ഉദ്യോഗസ്ഥർ അറിയിച്ചു.

ലോക്ക്​ഡൗൺ പ്രഖ്യാപിച്ചതോടെ ഗോവയിലെ പഴം-പച്ചക്കറി കടകൾ പോലും അടച്ചിരുന്നു. അവശ്യ സാധനങ്ങൾക്കായി പുറത്തിറങ്ങിയാൽ പോലും പൊലീസ്​ തടയുന്ന അവസ്ഥയായിരുന്നു. ഇപ്പോൾ പച്ചക്കറി കടകളെല്ലാം നിശ്ചിത സമയം തുറക്കുന്നുണ്ടെന്നും താരം പറഞ്ഞു.

സ്വിറ്റ്‌സര്‍ലാന്‍ഡില്‍ നിന്നെത്തിയ തൻെറ സഹോദരിയുടെ മകള്‍ക്ക് കോവിഡ് 19 ബാധിച്ചതായും നഫീസ അലി വെളിപ്പെടുത്തി. ബാംഗ്ലൂരിലുള്ള ദിയ നായിഡുവിന് രോഗം ഭേദമായതായും താരം അറിയിച്ചു.

Tags:    
News Summary - Government Reaches Out To Actor Nafisa Ali Who Is Stranded In Goa - India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.