എസ്​.എസ്​.സി  േചാദ്യപേപ്പർ ചോർച്ച: സി.ബി.​െഎ അന്വേഷണത്തിന്​ ഉത്തരവിട്ടു

ന്യൂ​ഡ​ൽ​ഹി: സ്​​റ്റാ​ഫ്​ സെ​ല​ക്​​ഷ​ൻ ക​മീ​ഷ​​ൻ (എ​സ്.​എ​സ്.​സി) പ​രീ​ക്ഷ​യു​ടെ ചോ​ദ്യ​േ​പ​പ്പ​ർ ചോ​ർ​ച്ചയിൽ സർക്കാർ സി.​ബി.​െ​എ അ​ന്വേ​ഷ​ണത്തിന്​  ഉത്തരവിട്ടു. 2017 ഫെ​ബ്രു​വ​രി 17 മു​ത​ൽ 22 വ​രെ ന​ട​ന്ന എസ്.എസ്​.സിയുടെ ക​മ്പ​യി​ൻ​ഡ്​ ഗ്രാ​ജ്വേ​റ്റ്​ ലെ​വ​ൽ (ട​യ​ർ-3) പരീക്ഷയുടെ ചോ​ദ്യ​േ​പ​പ്പ​റാണ്​ ചോർന്നത്​. 

ചോ​ദ്യ​േ​പ​പ്പ​ർ ചോ​ർ​ന്ന​തി​നെ​തി​രെ വ​ൻ പ്ര​തി​ഷേ​ധ​മു​യ​ർ​ന്നി​രു​ന്നു. ഉദ്യോഗാർത്ഥികളുടെ പ്രതിഷേധം അവസാനിപ്പിക്കണമെന്നും വിഷയം സി.​ബി.​െ​എ അ​ന്വേ​ഷിക്കുമെന്നും ആഭ്യന്തരമന്ത്രി രാജ്​നാഥ്​ സിങ്​ അറിയിച്ചു. എന്നാൽ പരിഹാരം കാണാതെ പ്രതിഷേധം പിൻവലിക്കില്ലെന്നാണ്​ ഉദ്യോഗാർത്ഥികളുടെ നിലപാട്​.

സംഭവത്തിൽ സി.ബി.​െഎ അന്വേഷണം ആ​വ​ശ്യ​പ്പെ​ട്ട്​ പ്ര​തി​ഷേ​ധം ന​ട​ത്തു​ന്ന വി​ദ്യാ​ർ​ഥി പ്ര​തി​നി​ധി സം​ഘം ബി.​ജെ.​പി ഡ​ൽ​ഹി എം.​പി മ​േ​നാ​ജ്​ തി​വാ​രി​ക്കൊ​പ്പം എ​ത്തി എ​സ്.​എ​സ്.​സി ചെ​യ​ർ​മാ​ൻ ഹാ​ഷിം ഖു​രാ​നക്ക്​ നിവേദനം നൽകിയിരുന്നു. തുടർന്ന്​ എ​സ്.​എ​സ്.​സി സി.ബി.​െഎ അന്വേഷണത്തിന്​ ശിപാർശ ചെയ്​തിരുന്നു. 
കേ​ന്ദ്ര സ​ർ​ക്കാ​റി​​​െൻറ താ​ഴ്​​ന്ന ത​സ്​​തി​ക​ക​ളി​ലേ​ക്ക്​ ന​ട​ത്തു​ന്ന പ​രീ​ക്ഷ​യാ​ണി​ത്. 1.9 ലക്ഷം ഉദ്യോഗാർത്ഥികളാണ്​ പരീക്ഷ എഴുതിയിരുന്നത്​. 
 

Tags:    
News Summary - Government orders CBI probe into alleged SSC exam scam- India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.