കാര്‍ഷിക നിയമങ്ങള്‍ പഠിക്കാനുള്ള സുപ്രീംകോടതി സമിതിയിൽ സംതൃപ്​തിയില്ല -യെച്ചൂരി

ന്യൂഡൽഹി: കാര്‍ഷിക നിയമങ്ങള്‍ പഠിക്കാന്‍ സുപ്രീംകോടതി നിയോഗിച്ച സമിതിയില്‍ സംതൃപ്തിയില്ലെന്ന് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. നിയമങ്ങള്‍ പൂര്‍ണമായി പിന്‍വലിക്കണമെന്നതാണ് കര്‍ഷകര്‍ ഉന്നയിക്കുന്ന ആവശ്യം. നിയമങ്ങള്‍ പാസാക്കിയ പാര്‍ലമെൻറ്​ തന്നെ ഇക്കാര്യത്തില്‍ തീരുമാനമെടുക്കണമെന്നും യെച്ചൂരി ആവശ്യപ്പെട്ടു. നിയമങ്ങള്‍ നടപ്പാക്കുന്നത് സ്​റ്റേ ചെയ്തത് ശരിയായ ചുവടുവെപ്പാണ്​. കാര്‍ഷികരംഗത്ത് സര്‍ക്കാര്‍ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന പരിഷ്​കരണങ്ങള്‍ക്കായി കര്‍ഷകരടക്കം എല്ലാവരുമായി ചര്‍ച്ച നടത്തണം. തുടര്‍ന്ന് നിര്‍ദേശങ്ങള്‍ പാര്‍ലമെൻറി​െൻറ പരിഗണനക്കു​ കൊണ്ടുവരുകയാണ് വേണ്ടതെന്നും സീതാറാം ​െയച്ചൂരി ഡൽഹിയിൽ പ്രതികരിച്ചു.   

Tags:    
News Summary - Government Has Failed Miserably In Handling Farmers' Protest: Sitaram Yechury

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.