ഐ.എ.എസ്​ ഉദ്യോഗസ്​ഥ​െൻറ പ്രതികാര നടപടി; ഉപജീവനത്തിന്​ സർക്കാർ ഡോക്​ടർ ഓ​ട്ടോറിക്ഷ ഡ്രൈവറായി

ന്യൂഡൽഹി: ഐ.എ.എസ്​ ഉദ്യോഗസ്​ഥ​െൻറ പ്രതികാര നടപടിയെ തുടർന്ന്​ 53കാരനായ സർക്കാർ ഡോക്​ടർ ഒ​ാ​ട്ടോറിക്ഷ ഡ്രൈവറായി. മാനദണ്ഡങ്ങൾ ലംഘിച്ച്​ സുഹൃത്തിന്​ ​േജാലി നൽകണമെന്ന ഐ.എ.എസ്​ ഉദ്യോഗസ്​ഥ​െൻറ നിർദേശം അനുസരിക്കാത്തതിനെ തുടർന്ന്​ ഇദ്ദേഹത്തെ സസ്​പെൻഡ്​ ചെയ്യുകയായിരുന്നു. 15 മാസ​ത്തോളമായി ശമ്പളവും തടഞ്ഞുവെച്ചിരിക്കുകയാണ്​. തുടർന്ന്​ ഉപജീവനത്തിനായി ഓ​ട്ടോറിക്ഷ ​ഡ്രൈവറാകുകയായിരുന്നുവെന്ന്​ ഡോ. രവീന്ദ്രനാഥ്​ പറഞ്ഞു.

കർണാടകയിലെ ബെല്ലാരി ജില്ലയിൽ 24 വർഷമായി ചൈൽഡ്​ ആൻഡ്​ വെൽഫയർ വിഭാഗത്തിൽ ​ജോലിചെയ്​തു​വരികയായിരുന്നു രവീന്ദ്രനാഥ്​. ബല്ലാരിയിലെ ഒരു ഐ.എ.എസ്​ ഉദ്യോഗസ്​ഥൻ ത​െൻറ കൂടെ പഠിച്ച സുഹൃത്തിന്​ നിയമനം നൽകണമെന്ന ആവശ്യവുമായെത്തി. എന്നാൽ മാനദണ്ഡം ലംഘിച്ച്​ നിയമനം നൽകാൻ കഴ​ി​യില്ലെന്ന്​ രവീന്ദ്രനാഥ്​ ​െഎ.എ.എസ്​ ഉദ്യോഗസ്​ഥ​െന അറിയിച്ചു.


തുടർന്ന്​ ഉദ്യോഗസ്​ഥൻ ത​നിക്കെത​ിരെ വ്യാപക പ്രചാരണവുമായി രംഗത്തെത്തി. 2019 ജൂൺ ആറിന്​ ബെല്ലാരി ജില്ലയിലെ വാക്​സിൻ ഓഫിസറായിരുന്ന രവീന്ദ്രനാഥിനെ ടെക്​നിക്കൽ ടെൻഡറുമായി ബന്ധപ്പെട്ട്​ സസ്​പെൻഡ്​ ചെയ്​തു. ടെൻഡറിൽ തെറ്റുണ്ടെന്ന്​ ചൂണ്ടിക്കാട്ടിയായിരുന്നു നടപടി. ഇത്​ മനപൂർവം ചെയ്​തതാണെന്നും ഡോ. രവീന്ദ്രനാഥ്​ ആരോപിച്ചു.

നാലുദിവസത്തിനുശേഷം കർണാടകയിലെ അഡ്​മിനിസ്​ട്രേറ്റീവ്​ ട്രൈബ്യൂനലിൽ ഹാജരായി. സർക്കാർ ഉത്തരവ്​ പുനസ്​ഥാപിച്ച്​ കലബുറഗി ജില്ലയിലെ സെഡാമിലെ താലൂക്ക്​ ആശുപത്രിയിൽ നിയമിച്ചതായി അദ്ദേഹം പറഞ്ഞുവെന്നും ടൈംസ്​ ഓഫ്​ ഇന്ത്യ റിപ്പോർട്ട്​ ​ചെയ്​തു. എന്നാൽ ജില്ലതലത്തിൽനിന്ന്​ താലൂക്ക്​തലത്തിലേക്ക്​ മാറ്റിയതിനെതിരെ അദ്ദേഹം വീണ്ടും ട്രൈബ്യൂനലിനെ സമീപിച്ചു. എന്നാൽ മുതിർന്ന ഉദ്യേഗസ്​ഥർ രവീന്ദ്രനാഥി​െൻറ നിയമനം എതിർക്കുകയായിരുന്നു.


'എനിക്ക്​ ഇതുവരെ ഒരു നിയമനവും ലഭിച്ചിട്ടില്ല. സ്​ഥലംമാറ്റം ആവശ്യപ്പെട്ടപ്പോൾ കോവിഡ്​ 19​െൻറ സാഹചര്യത്തിൽ സെഡാമിൽ എ​െൻറ സാന്നിധ്യം ആവശ്യമുണ്ടെന്നായിരുന്നു ഉദ്യേഗസ്​ഥരുടെ വിശദീകരണം. ട്രൈബ്യൂനൽ വിധി പറഞ്ഞ സമയത്ത്​ പകർച്ചവ്യാധി നിലവിൽ ഇല്ലായിരുന്നു. ആ സമയം സെഡാം ജനറൽ ആശുപത്രിയിലെ ഡോക്​ടർ ഉൾപ്പെടെ നൂറുക്കണക്കിന്​ ജീവനക്കാ​െര മാറ്റി. അതിനാൽ ഒരു കോടതിയലക്ഷ്യ ഹരജി ഫയൽ ചെയ്​തു. സെപ്​റ്റംബർ 11ന്​ വാദം കേൾക്കും' അദ്ദേഹം പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.