Posted On
date_range Updated On
date_range അനുമതിയായി; ആകാശ എയർ ഈമാസം
മുംബൈ: വ്യോമയാന ഡയറക്ടറേറ്റ് ജനറലിൽനിന്ന് പ്രവർത്തനാനുമതി സർട്ടിഫിക്കറ്റ് ലഭിച്ചതോടെ ഈ മാസംതന്നെ വാണിജ്യ സർവിസുകൾ തുടങ്ങുമെന്ന് ആകാശ എയർ. പ്രമുഖ ഓഹരി വിപണി നിക്ഷേപകൻ രാകേഷ് ജുൻജുൻവാലയുടെ നേതൃത്വത്തിലുള്ള കമ്പനിയാണ് ആകാശ. ആദ്യ ബോയിങ് 737 മാക്സ് വിമാനം ജൂൺ 21ന് കമ്പനി സ്വന്തമാക്കിയിരുന്നു. രണ്ടു വിമാനങ്ങളുമായാണ് സർവിസിന് തുടക്കമിടുകയെന്നും 2022-23 സാമ്പത്തിക വർഷം അവസാനിക്കുമ്പോഴേക്കും 18 വിമാനങ്ങളുണ്ടാകുമെന്നും അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.