മൃഗവേട്ട: ഗോൾഫ്​ താരം ജ്യോതിന്ധർ രന്ധാവ അറസ്​റ്റിൽ

ലക്​നോ: ഉത്തർപ്രദേശിലെ കടുവ സംരക്ഷണ കേന്ദ്രത്തിൽ മൃഗവേട്ട നടത്തിയ ഗോള്‍ഫ് താരം ജ്യോതിന്ധർ സിങ്​ രന്ധാവ അ റസ്റ്റില്‍. ബുധനാഴ്​ച രാവിലെയാണ് ഉത്തര്‍പ്രദേശിലെ ബഹ്‌റിയയില്‍ നിന്നും ജ്യോതി രന്ധാവയെ അറസ്​റ്റ്​ ചെയ്​തത ്​. ഇയാളില്‍ നിന്നും വേട്ടക്ക്​ ഉപയോഗിച്ചതെന്ന് കരുതുന്ന എ.22 റൈഫിളും ഹരിയാന രജിസ്​ട്രേഷനിലുള്ള വാഹനവും പിടിച്ചെടുത്തു. ​ഇയാളുടെ കൂട്ടാളി മഹേഷ്​ വിരാജ്​ധറിനെയും അറസ്​റ്റ്​ ചെയ്​തിട്ടുണ്ട്​. വന്യജീവി സംരക്ഷണ നിയമപ്രകാരമാണ് ഇരുവരെയും അറസ്​റ്റ്​ ചെയ്​തത്​.

ചൊവ്വാഴ്​ചയാണ്​ ജ്യോതി വനമേഖലയില്‍ കടന്ന്​ കാട്ടുകോഴിയെ വെടിവെച്ചു കൊന്നത്​. മൂന്നു ദിവസമായി മോട്ടിപുര്‍ റേഞ്ചിലെ ടൈഗര്‍ റിസര്‍വിന്​ സമീപത്തായി കറങ്ങിയിരുന്ന ജ്യോതിയെ വനംവകുപ്പ്​ അധികൃതർ നിരീക്ഷിച്ചു വന്നിരുന്നു. ടൈഗര്‍ റിസര്‍വിന്​ സമീപം ഇയാള്‍ക്ക്​ കൃഷിയിടമുണ്ട്.

ഗോള്‍ഫ്​ താരമായ ജ്യോതി രന്ധാവ 2004 -2009 കാലയളവില്‍ ലോക ഗോള്‍ഫ് റാങ്കിംഗില്‍ പല തവണ ആദ്യ 100 റാങ്ക് പട്ടികയില്‍ വന്നിരുന്നു.

Tags:    
News Summary - Golfer Jyoti Randhawa Arrested for Poaching at UP's Tiger Reserve, Rifle Recovered- India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.