ശബരിമലയിലെ സ്വർണം നഷ്ടപ്പെട്ടതുമായി ബന്ധപ്പെട്ട് തിരുവിതാംകൂർ ദേവസ്വം ബോർഡിനെതിരെ കേരള ഹൈകോടതിയുടെ രൂക്ഷ വിമർശം. നടന്നത് സ്വർണക്കൊള്ളയെന്നും ഹൈകോടതിയുടെ പരാമർശം. ഉദ്യോഗസ്ഥർക്കെതിരെ അഴിമതി നിരോധന നിയമപ്രകാരം എന്തെങ്കിലും കുറ്റങ്ങളുണ്ടോ എന്ന് എസ്.ഐ.ടി പരിശോധിക്കണമെന്ന് ഹൈകോടതി നിർദേശിച്ചു.
ശബരിമലയിലെ സ്വർണമോഷണത്തിൽ തിരുവിതാംകൂർ ദേവസ്വം ബോർഡിനെതിരെ കേരള ഹൈകോടതി രൂക്ഷ വിമർശനമാണ് അഴിച്ചുവിട്ടത്. ഉദ്യോഗസ്ഥർക്കെതിരെ അഴിമതി നിരോധന നിയമപ്രകാരം എന്തെങ്കിലും കുറ്റങ്ങളുണ്ടോ എന്ന് എസ്‌ഐടി പരിശോധിക്കണമെന്ന് ഹൈകോടതി നിർദേശിച്ചു. “ക്ഷേത്ര സ്വത്ത് സംരക്ഷിക്കേണ്ട ഉത്തരവാദിത്തമുള്ള തിരുവിതാംകൂർ ദേവസ്വം ബോർഡ് അതിന്റെ ഉത്തരവാദിത്തത്തിൽ പരാജയപ്പെട്ടെന്ന്”, കോടതി നിരീക്ഷിച്ചു. ദേവസ്വം ബോർഡിന്റെ മിനുട്സ് ബുക്ക് ക്രമരഹിതമാണെന്നും കോടതി ചൂണ്ടിക്കാട്ടി. സ്വർണം പൊതിഞ്ഞ ചെമ്പ് പ്ലേറ്റുകൾ എടുത്ത സമയം മിനുട്സ് ബുക്കിൽ രേഖപ്പെടുത്തിയിരുന്നില്ലെന്ന് കോടതി നിരീഷണത്തിൽ വെളിപ്പെട്ടു.
2019-ലും അതിനുശേഷവും നഷ്ടപ്പെട്ട സ്വർണത്തിന്റെ യഥാർഥ അളവ് നിർണയിക്കാൻ ശാസ്ത്രീയ അന്വേഷണം നടത്താൻ എസ്‌ഐടി അനുമതി തേടി. 2019 ലും 2025 ലും സ്വർണം പൂശിയ ദ്വാരപാലക വിഗ്രഹ പ്ലേറ്റുകൾ, വശങ്ങളിലെ തൂണുകൾ, വാതിൽ ഫ്രെയിമുകൾ എന്നിവയുടെ തൂക്കം നിയന്ത്രിക്കാൻ കോടതി അനുമതി നൽകി.
ശബരിമലയിലെ സ്വർണം നഷ്ടപ്പെട്ടതുമായി ബന്ധപ്പെട്ട് തിരുവിതാംകൂർ ദേവസ്വം ബോർഡിനെതിരെ ഹൈകോടതിയുടെ രൂക്ഷ വിമർശനം. നടന്നത് സ്വർണക്കൊള്ളയെന്നും ഹൈകോടതിയുടെ പരാമർശം. ഉദ്യോഗസ്ഥർക്കെതിരെ അഴിമതി നിരോധന നിയമപ്രകാരം എന്തെങ്കിലും കുറ്റങ്ങളുണ്ടോ എന്ന് എസ്.ഐ.ടി പരിശോധിക്കണമെന്ന് ഹൈകോടതി നിർദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.