ഗോവ പ്രതിസന്ധി: ചികിത്സയിൽ കഴിയുന്ന രണ്ട് മന്ത്രിമാരെ നീക്കി

മുംബൈ: ഗോവയിൽ മനോഹർ പരീകർ മന്ത്രിസഭയിലെ രണ്ട് ബി.ജെ.പി മന്ത്രിമാരെ ഒഴിവാക്കി. രോഗബാധിതരായി ചികിത്സയിൽ കഴിയുന്ന നഗര വികസന മന്ത്രി ഫ്രാൻസിസ് ഡിസൂസ, ഉൗർജ്ജ മന്ത്രി പാണ്ഡുരംഗ് മദകൈകർ എന്നിവരെയാണ് ഒഴിവാക്കിയത്. ഫ്രാൻസിസ് അമേരിക്കയിലും മദകൈകർ മുംബൈയിലും ചികിത്സയിൽ കഴിയുകയാണ്. ബി.ജെ.പി ദേശീയാധ്യക്ഷൻ അമിത് ഷായുടെ നിർദേശ പ്രകാരമാണ് ഇരുവരെയും മാറ്റിയത്. ഇവർക്ക് പകരക്കാരായി ബി.ജെ.പി എം.എൽ.എമാരായ നിലെഷ് കബ്രാൾ, മിലിന്ദ് നായിക് എന്നിവർ തിങ്കളാഴ്ച വൈകീട്ട് സത്യപ്രതിഞജ ചെയ്യുമെന്ന് മുഖ്യമന്ത്രി കാര്യാലയം അറിയിച്ചു.

മുഖ്യമന്ത്രി മനോഹർ പരീകറും ഡൽഹിയിൽ ചികിത്സയിലാണ്. മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും ചികിത്സയിലായതോടെ ഉടലെടുത്ത ഭരണ പ്രതിസന്ധി പരിഹരിക്കാൻ ബി.ജെ.പി നേതൃത്വം ശ്രമിച്ചുവരുകയയിരുന്നു. ആഗസ്ത് 10 മുത്ൽ േഗാവയിൽ ഭരണ സ്തംഭനമാണ്. പരീകറെ അടക്കം മാറ്റാനായിരുന്നു ബി.ജെ.പിയുടെ നീക്കം. എന്നാൽ, പരീകറെ മാറ്റിയാൽ സർക്കാർ വീഴുന്ന സാഹചര്യമാണുണ്ടായത്. സഖ്യ കക്ഷികളുടെയും പാർട്ടിയിലെ തന്നെ എം.എൽ.എമാരുടെയും എതിർപ്പിനെ തുടർന്ന് പരീകറെ മാറ്റുന്നതിൽ നിന്ന് ബി.ജെ.പിക്ക് പിന്മാറെണ്ടി വന്നു. പരീകർ ചികിത്സ കഴിഞ്ഞ് വരുന്നത് വരെ ഉപമുഖ്യമന്ത്രിയെയൊ മന്ത്രിസഭ ഏകോപന സമിതിയെയൊ നിയോഗിക്കാമെന്ന ആശയവും എതിർപ്പിനെ തുടർന്ന് ഒഴിവാക്കേണ്ടിവന്നു.

നേരത്തെ ഫ്രാൻസിസ് ഡിസൂസയോട് രാജിവെക്കാൻ ബി.ജെ.പി നേതൃത്വം ആവശ്യപ്പെട്ടിരുന്നു. അദ്ദെഹം വിസമ്മതിക്കുകയാണ് ചെയ്തത്. ആദ്യം മുതിർന്നവർ രാജിവെക്കട്ടെ എന്നത്രെ പരീകറെ സൂചിപ്പിച്ച് അദ്ദേഹം പറഞ്ഞത്.

Tags:    
News Summary - Goan Ministers dropped From Cabinet - India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.