Posted On
date_range Updated On
date_range വിമാനം ആകാശച്ചുഴിയിൽ പെട്ട് ജീവനക്കാർക്ക് പരിക്ക്
കൊൽക്കത്ത: ഗോ എയർ വിമാനം ആകാശച്ചുഴിയിൽ പെട്ട് രണ്ട് ജീവനക്കാർക്ക് പരിക്കേറ്റു. ഭുവനേശ്വറിൽ നിന്ന് കൊൽക്കത്തയിലേക്ക് വരികയായിരുന്ന വിമാനമാണ് അപകടത്തിൽ െപട്ടത്. എന്നാൽ യാത്രക്കാർക്ക് ആർക്കും പരിക്കില്ല.
വായു മർദ്ദത്തിൽ വ്യത്യാസമുണ്ടായെങ്കിലും വിമാനം സുരക്ഷിതമായി കൊൽക്കത്തയിൽ ഇറങ്ങി. വിമാനത്തിൽ എത്ര യാത്രക്കാരുണ്ടായിരുന്നുവെന്ന കാര്യം വ്യക്തമല്ല.
അതേസമയം, പരിക്കേറ്റ ജീവനക്കാർക്ക് കൊൽക്കത്ത വിമാനത്താവളത്തിലെ ആശുപത്രിയിൽ നിന്ന് ചികിത്സ ലഭ്യമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.