‘രാഷ്​ട്രീയ വാദങ്ങൾ ചാനലിൽ മതി, കോടതിയിൽ വേണ്ട’ -കപിൽ സിബലിനോടും ഗൗരവ്​ ഭാട്ടിയയോടും ചീഫ്​ ജസ്​റ്റിസ്​

ന്യൂഡൽഹി: ‘രാഷ്​ട്രീയ വാദപ്രതിവാദങ്ങൾ കോടതിയിൽ വേണ്ട. അതിന്​ ചാനലിൽ പോകൂ’- സുപ്രീം കോടതി ചീഫ്​ ജസ്​റ്റിസ് ​ എസ്​.എ. ബോബ്​ഡെയുടെ വാക്കുകളാണിവ.

പശ്​ചിമ ബംഗാളിലെ രാഷ്​ട്രീയ കൊലപാതകങ്ങളെ കുറിച്ചുള്ള ബി.ജെ.പിയുടെ പെ ാതുതാൽപര്യ ഹരജിയുടെ വാദം രാഷ്​ട്രീയ ആരോപണ-​പ്രത്യാരോപണത്തിലേക്ക്​ വഴിമാറി​യപ്പോളായിരുന്നു ചീഫ്​ ജസ്​റ്റിസി​​െൻറ ഇടപെടൽ. പശ്​ചിമ ബംഗാൾ സർക്കാറിനുവേണ്ടി ഹാജരായ കപിൽ സിബലും ബി.ജെ.പിക്കുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ഗൗരവ്​ ഭാട്ടിയയും രാഷ്​ട്രീയ ​വാദപ്രതിവാദങ്ങളുയർത്തി കത്തിക്കയറുന്നതിനിടെയായിരുന്നു ഇത്​. ബി.ജെ.പി വക്​താവ്​ ഗൗരവ്​ ബൻസാലാണ്​ പശ്​ചിമ ബംഗാളിൽ തൃണമൂൽ സർക്കാർ രാഷ്​ട്രീയ കൊലപാതകങ്ങൾ നടത്തുന്നെന്നാരോപിച്ച്​ പൊതുതാൽപര്യ ഹരജി നൽകിയത്​.

ഒരു രാഷ്​ട്രീയ പാർട്ടിക്ക്​ പൊതുതാൽപര്യ ഹരജി നൽകാനാക​ുമോ​െയന്ന്​ കോടതി പരിശോധിക്കണമെന്ന കപിൽ സിബലി​​െൻറ വാദമാണ്​ രാഷ്​ട്രീയ ചർച്ചയിലേക്ക്​ വഴിമാറിയത്​. ‘നിങ്ങൾ രണ്ടാളും ടി.വി. ചാനലിൽ ചർച്ചക്ക്​ പോയി രാഷ്​ട്രീയ വാദപ്രതിവാദങ്ങൾ നടത്തുന്നതാണ്​ നല്ലത്​’ -ഈ ഘട്ടത്തിൽ ഇടപെട്ട്​ ചീഫ്​ ജസ്​റ്റിസ്​ എസ്​.എ. ബോബ്​ഡെ പറഞ്ഞു. അതേസമയം, ബി.ജെ.പി ​പ്രവർത്തകൻ ദുലാൽ കുമാറി​​െൻറ മരണം സി.ബി.ഐ അന്വേഷിക്കണമെന്ന്​ ആവശ്യ​പ്പെട്ട്​ കുടുംബാംഗങ്ങൾ സമർപ്പിച്ച ഹരജി പരിഗണിച്ച കോടതി നാല്​ ആഴ്​ചക്കകം വിശദമായ റിപ്പോർട്ട്​ സമർപ്പിക്കണമെന്ന്​ പശ്​ചിമ ബംഗാൾ സർക്കാറിനോട്​ നിർദേശിച്ചു.

Tags:    
News Summary - Go to TV channel, don't use court to settle scores: CJI Bobde on BJP plea against Bengal killings -India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.