ഗ്വാളിയോർ ബിഷപ്പ്​ മാർ തോമസ് തെന്നാട്ട് അപകടത്തിൽ മരിച്ചു

ഭോപാൽ: ഗ്വാളിയോർ രൂപത ബിഷപ്പും മലയാളിയുമായ മാർ തോമസ് തെന്നാട്ട് (63) വാഹനാപകടത്തിൽ മരിച്ചു. രൂപതയുടെ കീഴിലുള് ള സ്‌കൂളിലെ വാർഷികാഘോഷ പരിപാടികളിൽ പങ്കെടുത്തതിനു ശേഷം മടങ്ങു​േമ്പാഴായിരുന്നു അപകടം​.

ഉടൻതന്നെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചു. തുടർന്ന്​ വിദഗ്​ധ ചികിത്സക്കായി ഗ്വാളിയോർ സെന്‍റ്​ ജോസഫ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

കോട്ടയം അതിരൂപതാംഗവും ഏറ്റുമാനൂർ സെന്‍റ് ജോസഫ് ക്നാനായ കത്തോലിക്ക ഇടവകാംഗവുമാണ്. 2016 ഒക്ടോബർ 18നാണ് ഇദ്ദേഹത്തെ ഗ്വാളിയോര്‍ രൂപത ബിഷപ്പായി ഫ്രാന്‍സിസ് മാര്‍പാപ്പ നിയമിച്ചത്. സഹോദരങ്ങള്‍: ഏലിയാമ്മ, ജോസഫ്, മേരി, ക്ലാരമ്മ, ലിസി.

Tags:    
News Summary - Glwalior Bishop Mar thomas Thennatt Died - India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.