ഒഡിഷയിലെ കന്തമാൽ ജില്ലയിൽ എട്ടു ഹോസ്റ്റൽ വിദ്യാർഥികളുടെ കണ്ണിൽ ഫെവിക്വoക് പശയൊഴിച്ച് പരിക്കേൽപിച്ചു. ഉറങ്ങുകയായിരുന്ന വിദ്യാർഥികളുടെ കണ്ണിലാണ് സഹപാഠികൾ പശയൊഴിച്ചത്. സലഗുഡയിലെ സേവാശ്രം സ്കൂൾ ഹോസ്റ്റലിന്റെ ഫിരിങ്കിയ േബ്ലാക്കിലായിരുന്നു സംഭവം.
കൺപോളകൾ തമ്മിലൊട്ടിയതിനാൽ ഉടൻ ഡിസ്പെൻസറിയിലെത്തിക്കുകയും അവിടെനിന്ന് പുൽബാനി ജില്ലാ ഹെഡ്ക്വാട്ടേഴ്സ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഫെവിക്വിക് പോലുള്ള ശക്തിയായ പശ കണ്ണിൽ വീണാൽ കണ്ണിന് സാരമായ പരിക്കേൽക്കുമെന്ന് ഡോക്ടർ പറഞ്ഞു. സംഭവം നടന്നയുടനായതിനാൽ കുട്ടികളുടെ കാഴ്ചയെ ബാധിച്ചില്ലെന്നും ഡോക്ടർ പറഞ്ഞു.
ഒരാളൊഴികെ ബാക്കി ഏഴുപേരും ആശുപത്രിയിൽ ചികിൽസയിലാണ്. സംഭവത്തിൽ ജില്ല കലക്ടർ അന്വേഷണത്തിന് ഉത്തരവിടുകയും ഹെഡ്മാസ്റ്റർ മനോരഞ്ജൻ സാഹുവിനെ സസ്പെൻഡ് ചെയ്യുകയും ചെയ്തു. ഹോസ്റ്റൽ വാർഡനെയും ജീവനക്കാരെയും പുറത്താക്കുകയും ചെയ്തു. ഇത്തരത്തിലുള്ള പശകൾ ലഹരിക്കായി ഉപയോഗിക്കുന്നതിനാൽ ഹോസ്റ്റലിൽ നിരോധിച്ചിട്ടുള്ളതാണ്. ഹോസ്റ്റൽ സൂപ്രണ്ടിനോട് അന്വേഷിച്ച് റിപ്പോർട്ട് നൽകണമെന്ന് കലക്ടർ ഉത്തരവിട്ടിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.