ന്യൂഡൽഹി: യു.കെയിലെ ഇന്ത്യൻ ഹൈക്കമീഷണറെ ഗ്ലാസ്ഗോ ഗുരുദ്വാരയിൽ തടഞ്ഞതിൽ പ്രതിഷേധമറിയിച്ച് ഇന്ത്യ. ആസൂത്രിതമായി തടഞ്ഞ സംഭവത്തെ അപകീർത്തികരമെന്നാണ് ഇന്ത്യ വിശേഷിപ്പിച്ചത്. വിഷയത്തിൽ ബ്രിട്ടൺ സർക്കാറിനെ കേന്ദ്രം അതൃപ്തി അറിയിച്ചു. സംഭവത്തിൽ ഗ്ലാസ്ഗോ ഗുരുദ്വാര ഹൈക്കമീഷണറോട് മാപ്പ് പറഞ്ഞു.
ഇന്ത്യ കാനഡ തർക്കം രൂക്ഷമാകുന്ന സാഹചര്യത്തിലാണ് ഖലിസ്ഥാൻ അനുകൂലികളെന്ന് സംശയിക്കുന്നവർ ഹൈക്കമീഷണറെ തടഞ്ഞത്. ഹൈക്കമീഷണറെ കാറിൽ നിന്ന് പോലും ഇറങ്ങാൻ അനുവദിച്ചിരുന്നില്ല. പരിപാടിയിൽ പങ്കെടുക്കാൻ സാധിക്കില്ലെന്ന് പറഞ്ഞ് മുദ്രാവാക്യം വിളിക്കുകയായിരുന്നു. തുടർന്ന് പരിപാടിയിൽ പങ്കെടുക്കാതെ ഹൈക്കമീഷണർ മടങ്ങുകയായിരുന്നു. സംഭവത്തെ കുറിച്ച് അന്വേഷിക്കുമെന്ന് ബ്രിട്ടൺ അറിയിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.