ഉത്തരാഖണ്ഡിൽ മഞ്ഞുമല ഇടിഞ്ഞ്​ വൻ അപകടം; നിരവധി ഗ്രാമങ്ങൾ ഒറ്റപ്പെട്ടു

ചമോലി: ഉത്തരാഖണ്ഡിലെ ചമോലിയിൽ മഞ്ഞുമല ഇടിഞ്ഞ്​ വൻ അപകടം. ദൗലി ഗംഗ കരകവിഞ്ഞൊഴുകിയതോടെ നിരവധി ഗ്രാമങ്ങൾ ഒറ്റപ്പെട്ടു. ഋഷി ഗംഗ വൈദ്യുത പദ്ധതി ഭാഗികമായി തകർന്നു. ​

ഋഷികേശിലും ഹരിദ്വാറിലും ജാഗ്രത നിർദേശവും നൽകി. പ്രദേശത്ത്​ മിന്നൽ പ്രളയ മുന്നറിയിപ്പ്​ പുറപ്പെടുവിച്ചു. നദിയുടെ കരയിലെ നിരവധി വീടുകൾ നശിച്ചിട്ടുണ്ട്​.

ഇന്തോ- ടിബറ്റർ ബോർഡർ പൊലീസും ദുരന്ത നിവാരണ സേനയും സ്​ഥലത്ത്​ രക്ഷാപ്രവർത്തനം തുടരുകയാണ്​. അളകനന്ദ നദിയുടെ തീരത്തുള്ളവരോട്​ ഒഴിയാൻ നിർദേശം നൽകി.

ദുരന്തത്തെ നേരിടാൻ സർക്കാർ എല്ലാവിധ സജ്ജീകരണങ്ങളും ഒരുക്കിയതായി ഉത്തരാഖണ്ഡ്​ മുഖ്യമന്ത്രി ടി.എസ്​. റാവത്ത്​ പറഞ്ഞു.



Tags:    
News Summary - Glacial burst in Uttarakhands Chamoli leads to flash flood,

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.