ന്യൂഡൽഹി: പ്രതിപക്ഷ പാർട്ടികളിൽ കോൺഗ്രസ് വലിയ പാർട്ടിയാണെന്നും എന്നാൽ പ്രാദേശിക പാർട്ടികൾ ശക്തരായ ഇടത്ത് ബി.ജെ.പിയെ നേരിടാൻ അവിടെ ഡ്രൈവർ സീറ്റിലിരിക്കാൻ അവരെ അനുവദിക്കണമെന്നും തേജസ്വി യാദവ്.
മുൻ ബിഹാർ മുഖ്യമന്ത്രി ലാലു പ്രസാദ് യാദവും നിലവിലെ മുഖ്യമന്ത്രി നിതീഷ് കുമാറും താനും പ്രാദശേിക പാർട്ടികളെയും കോൺഗ്രസിനേയും ഒരുമിച്ച് കൊണ്ടുപോകാനുള്ള ശ്രമം നടത്തുന്നുണ്ടെന്ന് തേജസ്വി കൂട്ടിച്ചേർത്തു.
‘ബിഹാറിലെ മഹാഘഡ്ബന്ധനിൽ നിന്ന് കോൺഗ്രസ് അകന്നു നിൽക്കുകയാണ്. ബിഹാറിൽ ഞങ്ങളുടെ ആർ.ജെ.ഡിയാണ് വലിയ പാർട്ടി. എന്നാൽ കോൺഗ്രസാണ് രാജ്യത്തെ വലിയ പ്രതിപക്ഷ കക്ഷി. ലാലുജിയും നിതീഷ് ജിയും ഞങ്ങളെല്ലാവരും ചേർന്ന് പ്രാദേശിക പാർട്ടികളെയും കോൺഗ്രസിനെയും ഒരുമിച്ച് കൊണ്ടു വന്ന് മുന്നോട്ട് എന്തുവേണമെന്ന് തീരുമാനിക്കാനുള്ള ശ്രമത്തിലാണ്’ -തേജസ്വി പറഞ്ഞു.
‘ഒരു കാര്യം വ്യക്തമാക്കാം. ഞങ്ങളിത് നേരത്തെയും പറഞ്ഞിട്ടുണ്ട്. പ്രാദേശിക പാർട്ടികൾ ശക്തരായ ഇടങ്ങളിലെല്ലാം അവർ ഡ്രൈവിങ് സീറ്റിലിായിരിക്കും. കോൺഗ്രസുകാർ ഇത് മനസിലാക്കണം.’ - തേജസ്വി കൂട്ടിച്ചേർത്തു.
‘ബി.ജെ.പിയും കോൺഗ്രസും നേരിട്ട് പോരാട്ടമുള്ള ഇടങ്ങളിലെല്ലാം കോൺഗ്രസ് അവരെ നേരിടണം.’ - തേജസ്വി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.