ഒപ്പംവരാന്‍ നിര്‍ബന്ധിച്ചു; വിസമ്മതിച്ചതോടെ യുവതിയെ സുഹൃത്ത് ഷാള്‍ ചുറ്റി കൊലപ്പെടുത്തി

ബംഗളൂരു: പട്ടഗരെപ്പാളയയില്‍ യുവതിയെ ആണ്‍സുഹൃത്ത് കഴുത്തുഞെരിച്ച് കൊലപ്പെടുത്തി. വിജയനഗര സ്വദേശിയായ ഗായത്രി (31) ആണ് കൊല്ലപ്പട്ടത്. പിന്നീട് ഗായത്രിയുടെ സൃഹൃത്ത് മഞ്ജുപ്രസാദ് (36) പൊലീസ് സ്‌റ്റേഷനിലെത്തി കീഴടങ്ങി. ശനിയാഴ്ച വൈകിട്ടാണ് സംഭവം. ഗായത്രി താമസിക്കുന്ന വീട്ടിലെത്തി ഒപ്പംവരാന്‍ മഞ്ജുപ്രസാദ് നിര്‍ബന്ധിക്കുകയായിരുന്നു. എന്നാല്‍ ഗായത്രി സമ്മതിച്ചില്ല. ഇതോടെ ചുരിദാറിെൻറ ഷാള്‍ ഉപയോഗിച്ച് ഇയാള്‍ യുവതിയെ കൊലപ്പെടുത്തുകയായിരുന്നു.

വീടുകളില്‍ ജോലിചെയ്താണ് ഗായത്രി കഴിഞ്ഞിരുന്നത്. ഭര്‍ത്താവുമായി വേര്‍പിരിഞ്ഞശേഷം ഒറ്റക്കായിരുന്നു താമസം. ഇതിനിടെയാണ് ഓട്ടോ ഡ്രൈവറായ മഞ്ജുപ്രസാദ് ഗായത്രിയുമായി അടുപ്പം സ്ഥാപിക്കുന്നത്. കഴിഞ്ഞ കുറച്ചുദിവസങ്ങളായി ഇരുവരും തമ്മില്‍ നിരന്തരം കലഹിച്ചിരുന്നതായാണ് പൊലീസിെൻറ കണ്ടെത്തല്‍. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്തിവരികയാണ്.

Tags:    
News Summary - girl was strangled to death by her friend

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.