ബലാത്സംഗം ചെറുത്ത പെൺകുട്ടിയെ അക്രമി കത്തികൊണ്ട് കുത്തിയത് 16 തവണ

ലഖ്നോ: ബലാത്സംഗം ചെറുക്കുന്നതിനിടെ പെൺകുട്ടിയെ അക്രമി കത്തികൊണ്ട് കുത്തിയത് 16 തവണ. ഉത്തർപ്രദേശ് തലസ്ഥാനമായ ലഖ്നോയിലെ കോത്വാലി ഏരിയയിലാണ് ക്രൂര സംഭവം നടന്നത്. പങ്കജ് റാവത്ത് എന്നയാളാണ് പ്രതി.

ഒരു വർഷമായി പ്രതി പെൺകുട്ടിയെ ശല്യം ചെയ്തിരുന്നു. ഇതേക്കുറിച്ച് പൊലീസ് സ്റ്റേഷനിൽ പെൺകുട്ടി പരാതി നൽകുകയും ചെയ്തിരുന്നു. എന്നാൽ, പ്രശ്നം പൊലീസ് ഒത്തുതീർക്കുകയായിരുന്നെന്നാണ് റിപ്പോർട്ട്.

ഇന്നലെ കോച്ചിങ് ക്ലാസ് കഴിഞ്ഞ് സ്കൂട്ടറിൽ വീട്ടിലേക്ക് വരികയായിരുന്നു പെൺകുട്ടി. വഴിയിൽവെച്ച് പങ്കജ് റാവത്തും സുഹൃത്തുക്കളും ചേർന്ന് പെൺകുട്ടിയെ തടഞ്ഞു. ശേഷം യുവാവ് ബലാത്സംഗത്തിന് ശ്രമിക്കുകയായിരുന്നു.

എന്നാൽ പെൺകുട്ടി ശക്തമായി പ്രതിരോധിച്ചു. ഇതോടെയാണ് അക്രമി കത്തിയെടുത്ത് തുടരെ കുത്തിയത്. പെൺകുട്ടിയുടെ നിലവിളി കേട്ട് ആളുകളെത്തിയപ്പോഴേക്കും 16 തവണ കുത്തേറ്റിരുന്നു. ചികിത്സയിൽ കഴിയുന്ന പെൺകുട്ടിയുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്.

Tags:    
News Summary - Girl stabbed 16 times after she resists rape

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.