56കാരനായ മലയാളി 16കാരിയെ ​വിവാഹം ചെയ്തു; ഹൈദരാബാദിൽ നാല്​ പേർ അറസ്റ്റിൽ

ഹൈദരാബാദ്​: മലയാളിയായ 56 വയസുകാരനെ വിവാഹം ചെയ്യേണ്ടി വന്ന 16 വയസുകാരിയെ പൊലീസ്​ രക്ഷപെടുത്തി. പെൺകുട്ടിയുടെ അകന്ന ബന്ധുവായ സ്​ത്രീ, വിവാഹ ദല്ലാൾമാർ, വിവാഹം കുറ്റകരമാണെന്നറിഞ്ഞും കൂട്ടുനിന്ന ഖാദി എന്നിവർക്കെതിരെ കേസ്​ എടുത്തതായി മുതിർന്ന പൊലീസ്​ ഉദ്യോഗസ്​ഥൻ പറഞ്ഞു.

പെൺകുട്ടിയുടെ അകന്ന ബന്ധുവായ ഹൈറുന്നിസ, ദല്ലാൾമാരായ അബ്​ദു റഹ്​മാൻ, വസീം ഖാൻ, ഖാദിയായ മുഹമ്മദ്​ ബദിയുദ്ധീൻ ഖാദിരി എന്നിവരെ അറസ്റ്റ്​ ചെയ്​തു. മലയാളിയായ വരൻ അബ്​ദുൽ ലത്തീഫ്​ പറമ്പൻ ഒളിവിലാണ്​.

പെൺകുട്ടിയുടെ മാതാവ്​ നേരത്തെ മരിച്ചതാണ്​. പിതാവ്​ അസുഖബാധിതനായി കിടപ്പിലുമാണ്​. സംഭവം അറിഞ്ഞയുടൻ കുട്ടിയുടെ ബന്ധുവാണ്​ പൊലീസിൽ പരാതി നൽകിയത്​.

ബന്ധുവായ സ്​ത്രീ വരനിൽ നിന്നും രണ്ടര ലക്ഷം രൂപ കൈപറ്റിയിരുന്നു. ഒന്നരലക്ഷം അവർ കൈവശ​ം വെച്ച ശേഷം ബാക്കി പണം ദല്ലാൾമാർക്കും വിവാഹം നടത്താൻ സഹായിച്ച മറ്റുള്ളവർക്കുമായി നൽകി.

വരനെതിരെ പോക്​സോ പ്രകാരവും ശൈശവവിവാഹ നിരോധന നിയമപ്രകാരവും കേസുകൾ രജിസ്റ്റർ ചെയ്​തു. ഹൈറുന്നിസക്കെതിരെ വഞ്ചനാക്കുറ്റത്തിനും വ്യാജരേഖ ചമച്ചതിനും കേസുകൾ എടുത്തിട്ടുണ്ട്​. പെൺകുട്ടിയുടെ മൂത്ത സഹോദരിയുടെ രേഖകൾ ഉപയോഗിച്ചാണ്​ അവർ വിവാഹം നടത്തിയത്​. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.