പെൺകുട്ടിയെ പ്രായപൂർത്തിയാകാത്ത ഏഴുപേർ ​േചർന്ന്​ ബലാത്സംഗം ചെയ്​തു

റാഞ്ചി: പെൺകുട്ടിയെ പ്രായപൂർത്തിയാകാത്ത ഏഴുപേർ ചേർന്ന്​ ബലാത്സംഗം ചെയ്​തെന്ന്​ ജാർഖണ്ഡ്​ പൊലീസ്​. ഓഗസ്റ്റ്​ 26ന്​ റാഞ്ചി ജില്ലയിലാണ്​ സംഭവമെന്ന്​ പൊലീസ്​ പറഞ്ഞു.

ഓഗസ്റ്റ്​ 26ന്​ പെൺകുട്ടിയെ പരിചയക്കാരിലൊരാൾ ബൈക്കിൽ പ്രലോഭിപ്പിച്ച്​ കൊണ്ടുപോയി ആളൊഴിഞ്ഞ സ്ഥലത്ത്​ എത്തിക്കുകയായിരുന്നു. അവിടെ ഇയാളുടെ സുഹൃത്തുക്കളായ ആറുപേരും കാത്തിരിക്കുന്നുണ്ടായിരുന്നു. ഇത്​ കണ്ട്​ പെൺകുട്ടി രക്ഷ​പ്പെടാൻ​ ശ്രമിച്ചെങ്കിലും ആറുപേരും ചേർന്ന്​ ക്രൂരമായി ബലാത്സംഗം ചെയ്യുകയായിരുന്നു.

തുടർന്ന്​ പരിചയക്കാരൻ തന്നെ പെൺകുട്ടിയെ വീട്ടിൽ കൊണ്ടുവിട്ട​ു. തുടർന്ന്​ പെൺകുട്ടി ബന്ധുക്കളോട്​ പറഞ്ഞതോടെയാണ്​ സംഭവം പുറത്തറിഞ്ഞത്​. സംഭവത്തിൽ നാലുപേരെ അറസ്റ്റ്​ ചെയ്​തിട്ടുണ്ടെന്നും ഇവരെ ജുവനൈൽ ഹോമിലേക്ക്​ മാറ്റിയെന്നും പൊലീസ്​ പറഞ്ഞു. 

Tags:    
News Summary - Girl allegedly gang-raped by seven minors in Jharkhand

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.