Posted On
date_range Updated On
date_range വിശാഖപട്ടണത്ത് തിരക്കേറിയ തെരുവിൽ 17കാരിയെ കഴുത്തറുത്ത് കൊന്നു
വിശാഖപട്ടണം: ആന്ധ്രപ്രദേശിലെ വിശാഖപട്ടണത്ത് തിരക്കേറിയ തെരുവിൽ പെൺകുട്ടിയെ കഴുത്തറുത്ത് കൊന്നു. 17കാരിയായ വരലക്ഷ്മിയാണ് കൊല്ലപ്പെട്ടത്. പെൺകുട്ടിയുമായി വഴക്കിട്ടതിന് ശേഷം അനിൽ എന്ന യുവാവ് കഴുത്തറുക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
സായിബാബ ക്ഷേത്രത്തിന് സമീപം ഗജുവാക്ക ഏരിയയിലെ സുന്ദരയ്യ കോളനിയിലാണ് സംഭവം. വരലക്ഷ്മിയെ വഴിയിൽ തടഞ്ഞു നിർത്തി വഴക്കിട്ടതിന് ശേഷമാണ് പ്രതി കഴുത്തറുത്തത്. പെൺകുട്ടി സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു.
പ്രണയം നിരസിച്ചതിലുള്ള വൈരാഗ്യമാണ് കൊലപാതകത്തിന് പ്രതിയെ പ്രേരിപ്പിച്ചതെന്നാണ് പൊലീസ് നൽകുന്ന സൂചന. എന്നാൽ, ഇതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പുറത്ത് വന്നിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.