മമത ബാനർജി കിം ജോങ്​ ഉന്നിനെ പോലെ പെരുമാറുന്നു -ഗിരിരാജ്​ സിങ്​

ന്യൂഡൽഹി: പശ്​ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജിക്കെതിരെ വിവാദ പ്രസ്​താവനയുമായി കേ​ന്ദ്രമന്ത്രി ഗിരിരാജ്​ സ ിങ്​. മമതയേയും കിം ജോങ്​ ഉന്നിനെയും താരത്മ്യം ചെയ്​താണ്​ ഗിരിരാജ്​ സിങ്ങിൻെറ പ്രസ്​താവന. പശ്​ചിമബംഗാളിൽ ബി.ജ െ.പിക്കെതിരെ തൃണമൂൽ കോൺഗ്രസ്​ നടത്തുന്ന അക്രമങ്ങളെ മുൻ നിർത്തിയാണ്​ മന്ത്രിയുടെ വിവാദ പരാമർശം.

മമത കിം ജോങ്​ ഉന്നിനെ പോലെയാണ്​ പെരുമാറുന്നത്​. ആരെങ്കിലും അവർക്കെതിരെ ശബ്​ദമുയർത്തിയാൽ അവരെ കൊലപ്പെടുത്തുകയാണ്​. തെരഞ്ഞെടുപ്പ്​ വിജയത്തിന്​ ശേഷം ഘോഷയാത്ര നടത്താൻ പോലും മമത അനുവദിക്കില്ലെന്നും ഗിരിരാജ്​ സിങ്​ കുറ്റപ്പെടുത്തി.

മമതക്ക്​ ഭരണഘടനയിൽ വിശ്വാസമില്ല. പ്രധാനമന്ത്രിയെ അംഗീകരിക്കാൻ പോലും അവർ തയാറാവുന്നില്ല. അവരുടെ നാളുകൾ എണ്ണപ്പെട്ടു. ജനങ്ങൾക്ക്​ ഇനി വികസനമാണ്​ ആവശ്യമെന്നും ഗിരിരാജ്​ സിങ്​ പറഞ്ഞു. തൃണമൂൽ കോൺഗ്രസ്​ 55 പ്രവർത്തകരെ കൊലപ്പെടുത്തിയെന്നാണ്​ ബി.ജെ.പി ആരോപിക്കുന്നത്​.

Tags:    
News Summary - Giriraj sing against Mamata Banerjee-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.