ഗാസിയാബാദ്: ആത്മഹത്യക്കൊരുങ്ങിയ 23 കാരനെ മരണത്തിൽ നിന്ന് രക്ഷിച്ചത് ഫേസ്ബുക്കിന്റെ സമയോചിത ഇടപെടൽ. ഫേസ്ബുക്കിൽ ലൈവിട്ട് ആത്മഹത്യ ചെയ്യാനായിരുന്നു യു.പി സ്വദേശിയായ അഭയ് ശുക്ലയുടെ ശ്രമം. ഇത് പൊലീസിന്റെ സഹായത്തോടെ ഫേസ് ബുക്ക് തടയുകയായിരുന്നു.
യുവാവ് ലൈവ് വന്ന് 15 മിനിട്ടിനുള്ളിൽ പൊലീസ് എത്തി ആത്മഹത്യയിൽ നിന്ന് രക്ഷിച്ചു. യു.പിയിലെ ഗാസിയാബാദിലാണ് സംഭവം. മെറ്റയുടെ കാലിഫോർണിയ ഓഫീസിൽ നിന്ന് ലഭിച്ച വിവരമാണ് പൊലീസിന് ഉടനടി പ്രവർത്തിക്കാൻ സഹായമായത്.
മെറ്റയും യു.പി പൊലീസും തമ്മിൽ കഴിഞ്ഞ മാർച്ചിലാണ് ഇത്തരമൊരു കരാർ തയാറാക്കിയത്. അതു പ്രകാരം സംസ്ഥാന ഡി.ജി.പി ഓഫീസിലെ മീഡിയ സെന്ററിലേക്ക് ഫേസ്ബുക്ക് മുന്നറിയിപ്പ് സന്ദേശം ഇ-മെയിലായി നൽകുകയായിരുന്നു.
യു.പിയിലെ കണ്ണൗജ് സ്വദേശിയാണ് അഭയ് ശുക്ല. ഈയടുത്ത് ഇദ്ദേഹത്തിന് 90,000 രൂപയുടെ നഷ്ടം ഉണ്ടായി എന്നും അതാണ് കടുത്ത തീരുമാനമെടുക്കാൻ യുവാവിനെ പ്രേരിപ്പിച്ചതെന്നും പൊലീസ് പറഞ്ഞു.
ഫേസ്ബുക്കിൽ നിന്നുള്ള സന്ദേശം ലഭിച്ച ഉടൻ പൊലീസ് അഭയുടെ വിട് കണ്ടെത്താൻ ശ്രമം തുടങ്ങി. വീട് കണ്ടെത്താൻ അൽപ്പം ബുദ്ധിമുട്ടിയെങ്കിലും യുവാവ് മരിക്കുന്നതിന് മുമ്പ് തന്നെ അദ്ദേഹത്തെ രക്ഷിക്കാൻ സാധിച്ചെന്ന് പൊലീസ് പറഞ്ഞു.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. ഹെൽപ് ലൈൻ നമ്പർ -1056, 0471-2552056)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.