ഡി.‌എം‌.കെ നേതാവും മുൻ മുഖ്യമന്ത്രിയുമായ എം.കെ സ്റ്റാലിനെ കാണാനെത്തിയ തമിഴ്‌നാട് മുഖ്യമന്ത്രി വിജയിയെ

പൊന്നാടയണിയിച്ച് സ്വീകരിക്കുന്നു

തമിഴക രാഷ്ട്രീയത്തിൽ തലമുറമാറ്റം; വിജയ്-ഉദയനിധി യുഗപ്പിറവി

ചെ​ന്നൈ: ത​മി​ഴ​ക രാ​ഷ്ട്രീ​യ​ത്തി​ൽ ത​ല​മു​റ​മാ​റ്റ​ത്തി​ന്റെ പു​തു​ക്കം. 1977 മു​ത​ൽ എം.​ജി.​ആ​ർ-​ക​രു​ണാ​നി​ധി, ക​രു​ണാ​നി​ധി-​ജ​യ​ല​ളി​ത, സ്റ്റാ​ലി​ൻ-​എ​ട​പ്പാ​ടി പ​ള​നി​സാ​മി ദ്വ​ന്ത​ങ്ങ​ൾ​ക്കു​ശേ​ഷ​മാ​ണ്, വി​ജ​യ്- ഉ​ദ​യ​നി​ധി സ്റ്റാ​ലി​ൻ യു​ഗ​ത്തി​ന് തു​ട​ക്ക​മാ​യി​രി​ക്കു​ന്ന​ത്. ഡി.​എം.​കെ​യു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് പ​രാ​ജ​യ​ത്തെ​ത്തു​ട​ർ​ന്ന്, പ​​ര​മോ​ന്ന​ത നേ​താ​വ് എം.​കെ. സ്റ്റാ​ലി​ന്റെ പു​ത്ര​ൻ ഉ​ദ​യ​നി​ധി സ്റ്റാ​ലി​ൻ പാ​ർ​ട്ടി നി​യ​മ​സ​ഭ ക​ക്ഷി നേ​താ​വാ​യും പി​ന്നാ​ലെ പ്ര​തി​പ​ക്ഷ നേ​താ​വാ​യും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​തോ​ടെ​യാ​ണി​ത്. വി​ജ​യ് യെ ​പോ​ലെ വെ​ള്ളി​ത്തി​ര​യി​ലെ താ​ര​സിം​ഹാ​സ​ന​ത്തി​ൽ നി​ന്ന​ല്ലെ​ങ്കി​ലും മോ​ശ​മ​ല്ലാ​ത്ത സി​നി​മാ ട്രാ​ക്ക് റെ​ക്കോ​ഡ് ഉ​ദ​യ​നി​ധി​ക്കും ഉ​ണ്ട് എ​ന്ന​തും ശ്ര​ദ്ധേ​യം.

അ​തേ​സ​മ​യം, തി​ങ്ക​ളാ​ഴ്ച രാ​വി​ലെ നി​യ​മ​സ​ഭാം​ഗ​ങ്ങ​ളു​ടെ സ​ത്യ​പ്ര​തി​ജ്ഞ ച​ട​ങ്ങി​ൽ സ​ഭ​യി​ൽ നേ​ർ​ക്കു​നേ​ർ ഇ​രു​ന്ന വി​ജ​യ് യും ​ഉ​ദ​യ​നി​ധി​യും പ​ര​സ്പ​രം ആ​ശം​സ​ക​ൾ നേ​രു​ക​യോ സൗ​ഹൃ​ദം പു​തു​ക്കു​ക​യോ ചെ​യ്തി​രു​ന്നി​ല്ല. ഇ​തോ​ടെ, ക​രു​ണാ​നി​ധി-​ജ​യ​ല​ളി​ത കാ​ല​ത്തെ​പ്പോ​ലെ പ​ര​സ്പ​ര വൈ​രം നി​റ​ഞ്ഞ​താ​യി​രി​ക്കു​മോ ‘വി​ജ​യ്-​ഉ​ദ​യ​നി​ധി’ കാ​ല​മെ​ന്ന ആ​ശ​ങ്ക രാ​ഷ്ട്രീ​യ​വൃ​ത്ത​ങ്ങ​ളി​ൽ പ​ര​ന്നു. മു​ൻ​കാ​ല​ങ്ങ​ളി​ൽ, അ​ന്ത്യോ​പ​ചാ​ര ച​ട​ങ്ങു​ക​ളി​ൽ​പോ​ലും പ​ര​സ്പ​രം പ​​ങ്കെ​ടു​ക്കാ​ത്ത​ത​രം ശ​ത്രു​ത​യാ​യി​രു​ന്നു ഡി.​എം.​കെ​യും അ​ണ്ണാ ഡി.​എം.​കെ​യും ത​മ്മി​ൽ. ഡി.​എം.​കെ നേ​തൃ​രം​ഗ​ത്ത് എം.​കെ. സ്റ്റാ​ലി​ൻ ക​ട​ന്നു​വ​ന്ന​തോ​ടെ​യാ​ണ് ഇ​തി​ന് മാ​റ്റ​മു​ണ്ടാ​യ​ത്.

ഇ​ന്ന​ലെ അ​പ്ര​തീ​ക്ഷി​ത സി​നി​മാ​റ്റി​ക് നീ​ക്ക​ത്തി​ലൂ​ടെ മു​ൻ മു​ഖ്യ​മ​ന്ത്രി സ്റ്റാ​ലി​നെ അ​ങ്ങോ​ട്ടു​പോ​യി സ​ന്ദ​ർ​ശി​ച്ച വി​ജ​യ് ത​ന്നെ ആ​ശ​ങ്ക​ക​ളെ മു​ള​യി​ലേ നു​ള്ളു​ക​യാ​യി​രു​ന്നു. ​നേ​രി​ൽ കാ​ണാ​ൻ ആ​ഗ്ര​ഹ​മു​ണ്ടെ​ന്നും വീ​ട്ടി​ലേ​ക്ക് വ​ര​ട്ടേ​യെ​ന്നും വി​ജ​യ് ത​ന്നെ സ്റ്റാ​ലി​നോ​ട് ചോ​ദി​ക്കു​ക​യാ​യി​രു​ന്നു​വ​​ത്രെ. അ​നു​വാ​ദം ല​ഭി​ച്ച​തോ​ടെ, തി​ങ്ക​ളാ​ഴ്ച ഉ​ച്ച​ക്കു​ശേ​ഷം സ്റ്റാ​ലി​ന്റെ ചി​ത്ത​ര​ഞ്ജ​ൻ റോ​ഡി​ലെ വ​സ​തി​യി​ൽ പു​തി​യ മു​ഖ്യ​മ​ന്ത്രി​യെ​ത്തി. വീ​ട്ടു​മു​റ്റ​ത്തു​ത​ന്നെ കാ​ത്തു​നി​ന്ന ഉ​ദ​യ​നി​ധി, കാ​റി​ൽ​നി​ന്ന് ഇ​റ​ങ്ങി​വ​ന്ന വി​ജ​യ് യെ ​ആ​ശ്ലേ​ഷി​ച്ചാ​ണ് വ​ര​വേ​റ്റ​ത്. സ്വീ​ക​ര​ണ മു​റി​യി​ൽ സ്റ്റാ​ലി​ൻ വി​ജ​യ് യു​ടെ കൈ​ക​ൾ പി​ടി​ച്ച് ന​ട​ന്നു​നീ​ങ്ങു​ന്ന​തും കാ​ണാ​മാ​യി​രു​ന്നു. പി​ന്നീ​ട് ഇ​രു​വ​രും പ​ര​സ്പ​രം ബൊ​ക്കെ​ക​ളും ഷാ​ളു​ക​ളും കൈ​മാ​റി. ഉ​ദ​യ​നി​ധി സ്റ്റാ​ലി​നും വി​ജ​യ്ക്ക് ഉ​പ​ഹാ​രം കൈ​മാ​റി. പി​ന്നീ​ട്, ഉ​ന്ന​ത​മാ​യ രാ​ഷ്ട്രീ​യ സം​സ്കാ​രം കാ​ണി​ച്ച് വി​ജ​യ് ത​ന്നെ സ​ന്ദ​ർ​ശി​ച്ചു​വെ​ന്നും അ​ദ്ദേ​ഹ​ത്തി​ന് സ്നേ​ഹം​നി​റ​ഞ്ഞ ആ​ശം​സ​ക​ളും ഉ​പ​ദേ​ശ​ങ്ങ​ളും ന​ൽ​കി​യ​താ​യും സ്റ്റാ​ലി​ൻ എ​ക്സ് പേ​ജി​ൽ കു​റി​ക്കു​ക​യും ചെ​യ്തു. ഇ​തോ​ടെ, ത​ങ്ങ​ളു​ടെ രാ​ഷ്ട്രീ​യ രം​ഗ​ത്ത് അ​ധി​കം കാ​ണാ​ത്ത കാ​ഴ്ച​ക​ൾ​ക്ക് സാ​ക്ഷ്യം വ​ഹി​ച്ച​തി​ന്റെ കൗ​തു​ക​ത്തി​ലാ​ണ് ത​മി​ഴ​ക​മി​ന്ന്. സ്റ്റാ​ലി​നു​പു​റ​മെ, എം.​ഡി.​എം.​കെ ജ​ന​റ​ൽ സെ​ക്ര​ട്ട​റി വൈ​കോ, പാ​ട്ടാ​ളി മ​ക്ക​ൾ ക​ക്ഷി പ്ര​സി​ഡ​ന്റ് ഡോ.​അ​ൻ​പു​മ​ണി രാ​മ​ദാ​സ്, നാം ​ത​മി​ഴ​ർ ക​ക്ഷി നേ​താ​വ് സീ​മാ​ൻ എ​ന്നി​വ​രെ​യും വി​ജ​യ് ഇ​ന്ന​ലെ സ​ന്ദ​ർ​ശി​ച്ചു. വി​ജ​യ് യു​ടെ രാ​ഷ്ട്രീ​യ വി​ശാ​ല​മ​ന​സ്ക​ത​യാ​ണ് ഇ​ത് കാ​ണി​ക്കു​ന്ന​തെ​ന്നും വി​ല​യി​രു​ത്ത​പ്പെ​ടു​ന്നു.

ജെ.സി.ഡി. പ്രഭാകർ സ്പീക്കർ അംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്തു

ചെ​ന്നൈ: ത​മി​ഴ്നാ​ട് നി​യ​മ​സ​ഭ​യി​ൽ പു​തി​യ അം​ഗ​ങ്ങ​ളു​ടെ സ​ത്യ​പ്ര​തി​ജ്ഞ ന​ട​ന്നു. പ്രോ​ടേം സ്പീ​ക്ക​ർ എം.​വി. ക​റു​പ്പ​യ്യ സ​ത്യ​വാ​ച​കം ചൊ​ല്ലി​ക്കൊ​ടു​ത്തു. വി​ജ​യ് യും ​ഉ​ദ​യ​നി​ധി സ്റ്റാ​ലി​നും എ​ട​പ്പാ​ടി പ​ള​നി​സാ​മി​യും ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത് ചു​മ​ത​ല​യേ​റ്റു. വി​ജ​യ് ഉ​ൾ​പ്പെ​ടെ 99 പേ​ർ ആ​ദ്യ​മാ​യാ​ണ് എം.​എ​ൽ.​എ​മാ​രാ​വു​ന്ന​ത്.

സ്പീ​ക്ക​റാ​യി ടി.​വി.​കെ​യി​ലെ ജെ.​സി.​ഡി. പ്ര​ഭാ​ക​ര​നും ഡെ​പ്യൂ​ട്ടി സ്പീ​ക്ക​റാ​യി ര​വി​ശ​ങ്ക​റും ​എ​തി​രി​ല്ലാ​തെ തെ​ര​ഞ്ഞെ​ടു​ക്ക​​പ്പെ​ട്ടു. ചൊ​വ്വാ​ഴ്ച ന​ട​ക്കു​ന്ന നി​യ​മ​സ​ഭ സ​മ്മേ​ള​ന​ത്തി​ൽ പ്രോ​ടേം സ്പീ​ക്ക​ർ എം.​വി. ക​റു​പ്പ​യ്യ പ്ര​ഖ്യാ​പ​നം ന​ട​ത്തും. ത​മി​ഴ്നാ​ട് നി​യ​മ​സ​ഭ​യു​ടെ ച​രി​ത്ര​ത്തി​ൽ ഇ​താ​ദ്യ​മാ​യാ​ണ് ഡി.​എം.​കെ-​അ​ണ്ണാ ഡി.​എം.​കെ അം​ഗ​ങ്ങ​ൾ പ്ര​തി​പ​ക്ഷത്തിരി​ക്കു​ന്ന​ത്. അ​ണ്ണാ ഡി.​എം.​കെ എം.​എ​ൽ.​എ​മാ​ർ തു​ട​ർ​ച്ച​യാ​യി ര​ണ്ടാം ത​വ​ണ പ്ര​തി​പ​ക്ഷ​ത്തി​രി​ക്കു​ന്നു​വെ​ന്ന പ്ര​ത്യേ​ക​ത​യു​മു​ണ്ട്. മേ​യ് 13ന​കം ഭൂ​രി​പ​ക്ഷം തെ​ളി​യി​ക്കാ​നാ​ണ് ഗ​വ​ർ​ണ​ർ ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്.

Tags:    
News Summary - Generational change in Tamil politics; Vijay-Udayanidhi era born

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.