Posted On
date_range Updated On
date_range ജി.ഡി.പി തകർച്ച മോദി നിർമിത ദുരന്തം- കോൺഗ്രസ്
ന്യൂഡൽഹി: മൊത്ത ആഭ്യന്തര ഉൽപാദനം (ജി.ഡി.പി) താഴേക്കുപോയത് ‘മോദി നിർമിത ദുരന്ത’മാണെന്ന് കോൺഗ്രസ്. ‘തല ക്കെട്ട് മാനേജ്മെൻറി’ലൂടെ ഭരണപക്ഷത്തിന് ഏറെക്കാലം സത്യത്തെ മറച്ചുവെക്കാൻ കഴിയില്ലെന്നും ജി.ഡി.പി തകർച് ചയിൽ ആഗോള സാഹചര്യങ്ങൾക്ക് ഒരു പങ്കുമില്ലെന്നും കോൺഗ്രസ് വക്താവ് രൺദീപ് സിങ് സുർജേവാല കുറ്റപ്പെടുത്തി.
‘‘മുങ്ങുന്ന സമ്പദ്വ്യവസ്ഥയും വർധിക്കുന്ന തട്ടിപ്പുകളും സംബന്ധിച്ച് ധവളപത്രം പുറത്തിറക്കണെമന്നും അദ്ദേഹം ആവശ്യപ്പെട്ടു. ധനകാര്യ മാനേജ്മെൻറിലെ കെടുകാര്യസ്ഥത പ്രകടമാണ്. ദൃശ്യമായതിലും ഭീതിദമാണ് തകർച്ചയുടെ ആഴം. മുറിവൈദ്യൻമാർ സർജൻമാരായി മാറിയതാണ് ഇപ്പോൾ കാണുന്നത്’’ -അദ്ദേഹം കുറ്റപ്പെടുത്തി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.