ജാമ്യം കിട്ടി ഒരാഴ്ചയായിട്ടും നവലഖ ജ​യി​ലി​ൽ തന്നെ; ഫ്ലാറ്റ് മാനേജർ കമ്യൂണിസ്റ്റ് പാർട്ടി സെക്രട്ടറി, സുരക്ഷ പോരെന്ന് എൻ.ഐ.എ

മും​ബൈ: ഭീ​മ കൊ​റേ​ഗാ​വ്​ കേ​സി​ൽ വീ​ട്ടു​ത​ട​ങ്ക​ലി​ൽ ക​ഴി​യാ​ൻ സു​പ്രീം​കോ​ട​തി അ​നു​വ​ദി​ച്ച ഗൗ​തം ന​വ​ല​ഖ​ ഒരാഴ്ച പിന്നിട്ടിട്ടും ജയിലിൽ തന്നെ തുടരുന്നു. എൻ.​ഐ.എയുടെ തടസ്സവാദങ്ങളാണ് 70 കാരനായ ഇദ്ദേഹത്തിന്റെ മോചനത്തിന് വിലങ്ങുതടിയാകുന്നത്. 2020 ഏപ്രിൽ മുതൽ ജയിലിൽ കഴിയുകയാണ് ന​വ​ല​ഖ.

ബോ​ളി​വു​ഡ്​ ന​ടി സു​ഹാ​സി​നി മൂ​ലേയാണ് ന​വ​ല​ഖ​ക്ക് ​ജാ​മ്യം നി​ന്നത്. ബു​ധ​നാ​ഴ്ച മും​ബൈ​യി​ലെ പ്ര​ത്യേ​ക എ​ൻ.​ഐ.​എ കോ​ട​തി​യി​ൽ നേ​രി​ട്ട്​ ഹാ​ജ​രാ​യ സു​ഹാ​സി​നി 30 വ​ർ​ഷ​മാ​യി ന​വ​ല​ഖ​യെ അ​റി​യാ​മെ​ന്ന്​ അ​റി​യി​ച്ചിരുന്നു. ആ​രോ​ഗ്യാ​വ​സ്ഥ​യും ചി​കി​ത്സ​യും പ​രി​ഗ​ണി​ച്ച്​ നവംബർ 10നാണ് ന​വ​ല​ഖ​ക്ക്​ അ​നു​കൂ​ല​മാ​യി സു​പ്രീം​കോ​ട​തി വി​ധി​ച്ച​ത്. ഡി​സം​ബ​ർ 13വ​രെ​യാ​ണ്​ വീ​ട്ടു​ത​ട​ങ്ക​ൽ. മോചന ഉത്തരവ് 48 മണിക്കൂറിനുള്ളിൽ നടപ്പാക്കണമെന്നായിരുന്നു ഉത്തരവ്.

എന്നാൽ, വീ​ട്ടു​ത​ട​ങ്ക​ലി​നാ​യി ന​വി മും​ബൈ​യി​ൽ ക​ണ്ടെ​ത്തി​യ വാ​ട​ക വീ​ട് സു​ര​ക്ഷി​ത​മ​ല്ലെ​ന്ന് എ​ൻ.​ഐ.എ ​കോ​ട​തി​യി​ൽ റി​പ്പോ​ർ​ട്ട് ന​ൽ​കുകയായിരുന്നു. ഫ്ലാ​റ്റും പ​രി​സ​ര​വും പ​രി​ശോ​ധി​ച്ച എ​ൻ.​ഐ.​എ ബു​ധ​നാ​ഴ്ച വൈകീട്ടാണ് സുരക്ഷിതമല്ലെന്ന റി​പ്പോ​ർ​ട്ട്​ കോ​ട​തി​ക്ക്​ ന​ൽ​കിയത്. ഇതോ​ടെ ന​വ​ല​ഖ ജ​യി​ലി​ൽ തന്നെ തു​ട​രു​ക​യാ​ണ്.

നവ്‌ലഖ താമസിക്കാൻ തിരഞ്ഞെടുത്ത കെട്ടിടത്തിന്റെ മാനേജർ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സെക്രട്ടറിയായ ആളാണെന്നാണ് എൻ.ഐ.എ റിപ്പോർട്ടിൽ പറയുന്നത്. കെട്ടിടത്തിന് മൂന്ന് പ്രവേശന കവാടങ്ങൾ ഉണ്ടെന്നും പുറകുവശത്തുള്ള വാതിലിന് മുകളിൽ സിസിടിവി ക്യാമറ ഇല്ലെന്നും എൻ.ഐ.എ അഭിഭാഷകൻ പ്രകാഷ് ഷെട്ടി കോടതിയെ അറിയിച്ചു. കവാടങ്ങളിൽ സിസിടിവി ക്യാമറകൾ സ്ഥാപിക്കുക എന്നത് സുപ്രീം കോടതിയുടെ വ്യവസ്ഥകളിൽ ഒന്നാണെന്നും എൻ.ഐ.എ പറഞ്ഞു. കെട്ടിടത്തിന്റെ താഴത്തെ നിലയിൽ വായനശാല ഉള്ളതിനാൽ പ്രതിയെ നിരീക്ഷിക്കുന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണെന്നും എൻ.ഐ.എ കോടതിയെ അറിയിച്ചു.

ഇത് പരിഗണിച്ച കോടതി, നവ്ലഖയെ പ്രസ്തുത ഫ്ലാറ്റിൽ വീട്ടുതടങ്കലിൽ പാർപ്പിക്കാനാവില്ലെന്ന് ഉത്തരവിട്ടു. വിഷയത്തിൽ തുടർവാദം കേൾക്കുന്നതിനായി കേസ് നവംബർ 25 ലേക്ക് മാറ്റി.

എന്നാൽ, സു​പ്രീം കോടതി ഉത്തരവിന്റെ അന്തസ്സത്ത തകർകുന്നതാണ് എൻ.ഐ.എ നീക്കമെന്ന് നവ്ലഖയുടെ അഭിഭാഷകരായ യുഗ് ചൗധരി, വഹാബ് ഖാൻ, ചാന്ദ്‌നി ചൗള എന്നിവർ പറഞ്ഞു. എൻ.ഐ.എ കോടതി വിധിക്കെതിരെ പ്രതിഭാഗം സുപ്രീം കോടതിയെ സമീപിക്കുമെന്നാണ് അറിയുന്നത്. സാ​മ്പ​ത്തി​ക ഭ​ദ്ര​ത വ്യ​ക്ത​മാ​ക്കു​ന്ന സോ​ൾ​വ​ൻ​സി സ​ർ​ട്ടി​ഫി​ക്ക​റ്റ്​ ഹാ​ജ​രാ​ക്ക​ണമെ​ന്ന വ്യ​വ​സ്ഥ വീ​ട്ടുത​ട​ങ്ക​ലി​ലേ​ക്ക്​ മാ​റ്റാ​നു​ള്ള ന​ട​പ​ടി​ വൈ​കു​ന്ന​തി​നാ​ൽ ക​ഴി​ഞ്ഞ ദി​വ​സം സു​പ്രീം​കോ​ട​തി ഒ​ഴി​വാ​ക്കി​യി​രു​ന്നു.

Tags:    
News Summary - Bhima koregaon case: Gautam Navlakha's release stalled over 'safety concerns' raised by NIA; actor Suhasini Mulay stands as his surety

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.