ബംഗളൂരു: മാധ്യമപ്രവർത്തക ഗൗരി ലേങ്കഷിെൻറ കൊലപാതകക്കേസിൽ പ്രത്യേക സംഘം അന്വേഷണം ഉൗർജിതമാക്കി. കേസ് അന്വേഷിച്ചിരുന്ന ആദ്യ സംഘം കൈമാറിയ സി.സി.ടി.വി ദൃശ്യങ്ങളിൽ കൊലപാതകിയുടെ മുഖം ഭാഗികമായി പതിഞ്ഞിട്ടുണ്ട്. ഇതിെൻറ അടിസ്ഥാനത്തിൽ പൊലീസ് രേഖാചിത്രം തയാറാക്കി. ഗൗരിയുടെ വീടിന്മുൻഭാഗത്ത് സ്ഥാപിച്ച രണ്ട് കാമറകളിൽനിന്ന് കണ്ടെടുത്ത ദൃശ്യം ഉപയോഗിച്ചാണ് രേഖാചിത്രം തയാറാക്കിയത്.
ഗൗരിയുടെ വീട്ടിലെയും സമീപത്തെ വീടുകളിലെയും കടകളിലെയും അടക്കം 500ഒാളം സി.സി.ടി.വി ദൃശ്യങ്ങളാണ് പൊലീസ് ശേഖരിച്ചത്. വെളുത്ത കാറിൽ ഗൗരി വീടിന് മുന്നിൽ വന്നിറങ്ങുന്നതും ബൈക്കിലെത്തി കാത്തുനിൽക്കുകയായിരുന്ന പ്രതി, ഗൗരി ഗേറ്റ് തുറക്കുന്നതിനിടെ വെടിവെക്കുന്നതും ദൃശ്യങ്ങളിലുണ്ട്. അഞ്ചരയടിയോളം പൊക്കമുള്ള 25നും 30നും ഇടയിൽ പ്രായമുള്ളയാളാണ് കൃത്യം നിർവഹിച്ചതെന്നാണ് നിഗമനം. കളർ ജാക്കറ്റും കറുത്ത പാൻറ്സും ഇയാൾ ധരിച്ചിരുന്നു. പുറത്ത് ബാഗ് തൂക്കി ഹെൽമറ്റ് ധരിച്ചാണ് വീടിനുമുന്നിൽ കൊലയാളി കാത്തുനിന്നിരുന്നത്. എത്രപേർ കൃത്യത്തിൽ പെങ്കടുത്തു എന്നത് മറ്റു സി.സി.ടി.വി ദൃശ്യങ്ങളിൽ വ്യക്തമല്ലെന്നാണ് പൊലീസ് പറയുന്നത്.
പ്രത്യേക സംഘം ഗൗരി ലേങ്കഷിെൻറ വീട്ടിലും ഒാഫിസിലും പരിശോധന നടത്തി. വ്യാഴാഴ്ച രാവിലെ ബംഗളൂരുവിലെ സെൻട്രൽ സി.െഎ.ഡി ഒാഫിസിൽ ആദ്യയോഗം േചർന്ന സംഘം അന്വേഷണ പുരോഗതി വിലയിരുത്തി. ഗൗരി വെടിയേറ്റ് മരിച്ച ആർ.ആർ. നഗറിലെ വീടും പരിസരവും സംഘം വിശദമായി പരിശോധിച്ചു. ഗൗരി എഡിറ്ററായ ‘ഗൗരി ലേങ്കഷ് പത്രിക’യുടെ ബസവനഗുഡിയിലെ ഒാഫിസിലേക്ക് വ്യാഴാഴ്ച ഉച്ചയോടെയാണ് അന്വേഷണസംഘം എത്തിയത്. ജീവനക്കാരിൽനിന്ന് വിവരം ശേഖരിച്ചു. ഗൗരിയുടെ പേരിൽ ലഭിച്ച ഉൗമക്കത്തുകൾ ഇവിടെനിന്ന് കണ്ടെടുത്തതായാണ് വിവരം.
ഗൗരിയുടെ ഫോണിലേക്ക് കഴിഞ്ഞ മൂന്നു മാസത്തിനിടെ വന്ന ഫോൺവിളിയുടെയും സന്ദേശങ്ങളുടെയും വിശദാംശങ്ങളും പരിശോധിച്ചുവരുകയാണ്. ഗൗരിയുടെ വാട്സ്ആപ്, ട്വിറ്റർ, ഫേസ്ബുക് അക്കൗണ്ടുകളിലെ സന്ദേശങ്ങളും പരിശോധിക്കും. കേസ് തുടക്കം മുതൽ അന്വേഷിച്ചിരുന്ന സംഘത്തിലെ ഉദ്യോഗസ്ഥരെയും പ്രത്യേക അന്വേഷണ സംഘത്തിൽ ഉൾപ്പെടുത്തി. െഎ.ജി ബി.കെ. സിങ്ങിെൻറ നേതൃത്വത്തിൽ 19 അംഗ ടീമാണ് കേസന്വേഷിക്കുന്നത്. ഡി.സി.പി എം.എൻ. അനുേഛദാണ് മുഖ്യ അന്വേഷണ ഉദ്യോഗസ്ഥൻ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.