ബംഗളൂരു: ഗൗരി ലേങ്കഷ് വധക്കസേ് അന്വേഷിക്കുന്ന സംഘത്തെ വിപുലീകരിച്ചു. രണ്ട് ഇൻസ്പെക്ടർമാരടക്കം 44 പേരെ പുതുതായി ഉൾപ്പെടുത്തിയാണ് അന്വേഷണ സംഘം വിപുലീകരിച്ചിരിക്കുന്നതെന്നാണ് റിപ്പോർട്ട്.
65 അംഗ സംഘമായിരിക്കും ഇനി ഗൗരി ലേങ്കഷ് വധക്കേസിൽ അന്വേഷണം നടത്തുക. കർണാടക ആഭ്യന്തര മന്ത്രി രാമലിംഗ റെഢ്ഡിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗമാണ് അന്വേഷണ സംഘത്തെ വിപുലകരിക്കാനുള്ള തീരുമാനമെടുത്തത്.
മുമ്പ് 19 അംഗ സംഘമാണ് ഗൗരി ലേങ്കഷ് കൊലപാതക കേസ് അന്വേഷണം നടത്തിയിരുന്നത്. എന്നാൽ അന്വേഷണം തുടങ്ങി ദിവസങ്ങൾ കഴിഞ്ഞിട്ടും കേസിൽ തുമ്പുണ്ടാക്കാൻ സാധിച്ചിട്ടില്ല. ഇയൊരു പശ്ചാത്തലത്തിലാണ് അന്വേഷണ സംഘം വിപുലീകരിക്കാൻ കർണാടക സർക്കാർ തീരുമാനിച്ചത്. അയൽ സംസ്ഥാനങ്ങളിലേക്കും അന്വേഷണം വ്യാപിപ്പിക്കാൻ തീരുമാനമായിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.