ബംഗളൂരു: മാധ്യമപ്രവർത്തകയും ആക്ടിവിസ്റ്റുമായ ഗൗരി ലേങ്കഷിനെ കൊലപ്പെടുത്തിയ സംഭവത്തെ തുടർന്ന് ഫേസ്ബുക്കിൽ ആക്ഷേപകരമായ പോസ്റ്റിട്ട യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. യാദ്ഗിർ ജില്ലയിലെ സുരാപുര സ്വദേശിയായ മല്ലനഗൗഡ ബസനഗൗഡ(22)യെയാണ് പൊലീസ് പിടികൂടിയത്. സിവിൽ എൻജിനീയറിങ്ങിൽ ഡിപ്ലോമക്കാരനായ യുവാവിെൻറ മല്ലി അർജുൻ എന്ന പേരിലെ അക്കൗണ്ടിലാണ് ഗൗരി കൊല്ലപ്പെട്ട് ഏതാനും മിനിറ്റുകൾക്കകം ആക്ഷേപ പരാമർശം നടത്തിയത്. ഇടതുപക്ഷ പ്രത്യയശാസ്ത്രക്കാരിയായ ഒരാൾ മരണപ്പെട്ടിരിക്കുന്നുവെന്നും ഇതേ ആശയക്കാർക്കും ഇതേ ഗതിതന്നെ നേരിടേണ്ടിവരുമെന്നുമായിരുന്നു പോസ്റ്റ്.
സൈബർ ക്രൈം പൊലീസ് സ്വമേധയാ കേെസടുക്കുകയായിരുന്നു. ഇയാളുടെ അക്കൗണ്ട് പരിശോധിച്ചതിൽ ഇത്തരത്തിലുള്ള മറ്റു പല പോസ്റ്റുകളും കണ്ടെത്തി. സെൻട്രൽ ക്രൈംബ്രാഞ്ചിെൻറ സഹായത്തോടെ ബംഗളൂരു നാഗർഭവി സർക്കിളിൽനിന്നാണ് യുവാവിനെ പിടികൂടിയത്. ചോദ്യംചെയ്യലിൽ ഇയാൾ കുറ്റംസമ്മതിച്ചു. മൊബൈൽ ഫോണും സിം കാർഡും പൊലീസ് പിടിച്ചെടുത്തു. ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ യുവാവിനെ കൂടുതൽ ചോദ്യം ചെയ്യുന്നതിനായി ഒരാഴ്ചത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.