ബംഗളൂരു: ഗൗരി ലങ്കേഷ് വധക്കേസിൽ ഒരാളെ കൂടി അറസ്റ്റ് ചെയ്ത് പ്രത്യേക അന്വേഷണ സംഘം. തുമകൂരു സ്വദേശിയായ എച്ച്.എൽ. സുരേഷ് (36) ആണ് പിടിയിലായത്. അറസ്റ്റ് രേഖപ്പെടുത്തിയശേഷം വ്യാഴാഴ്ച ബംഗളൂരു ചീഫ് മെട്രോപോളിറ്റൻ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ സുരേഷിെന ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു.
ഇതോടെ, ഗൗരി ലങ്കേഷ് വധക്കേസിൽ ഇതുവരെ പിടിയിലായവരുടെ എണ്ണം പതിനൊന്നായി. ഗൗരി ലങ്കേഷിെൻറ കൊലയാളിയായ പരശുറാം വാഗ് മറെക്ക് താമസിക്കാൻ സ്ഥലമൊരുക്കിയ കേസിലാണ് സുരേഷിനെ കഴിഞ്ഞദിവസം തുമകൂരുവിൽനിന്നും അറസ്റ്റ് ചെയ്തത്. കൊലപാതകം നടത്തുന്നതിന് മുന്നോടിയായി ബംഗളൂരുവിൽ പരശുറാം വാഗ് മറെക്ക് താമസിക്കാൻ സൗകര്യമൊരുക്കിയത് സുരേഷ് ആണെന്നാണ് അന്വേഷണ സംഘം കണ്ടെത്തിയത്.
കുടക് ജില്ലയിലെ മടിക്കേരി സ്വദേശി രാജേഷ് ഡി. ബംഗേരയെ(50) ചൊവ്വാഴ്ച രാത്രി പ്രത്യേക അന്വേഷണ സംഘം പിടികൂടിയിരുന്നു. ഇതിന് പിന്നാലെയാണ് തുമകൂരു സ്വദേശിയായ എച്ച്.എൽ. സുരേഷിനെയും അന്വേഷണസംഘം പിടികൂടിയത്. കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ ഒരാഴ്ചക്കിടെ അഞ്ചുപേരാണ് അറസ്റ്റിലായത്. 2017 സെപ്റ്റംബർ അഞ്ചിന് രാത്രി എട്ടോടെയാണ് ബംഗളൂരു രാജരാജേശ്വരി നഗറിലെ തെൻറ വസതിക്കുമുന്നിൽ ഗൗരി ലേങ്കഷ് കൊല്ലപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.