പ്രതിഷേധത്തി​െൻറ പട​െമടുത്തില്ല; ഗോ രക്ഷകർ വിദ്യാർഥിയെ കുത്തിപ്പരിക്കേൽപ്പിച്ചു

ന്യൂഡല്‍ഹി : ​േഗാ സംരക്ഷകരു​െട പ്രതിഷേധത്തി​​െൻറ പടമെടുക്കാൻ വിസമ്മതിച്ചതിനാൽ വിദ്യാർഥിയെ കുത്തി പരിക്കേൽപ്പിച്ചു. കേരളത്തിൽ പരസ്യമായി കശാപ്പ്​ നടത്തിയതിനെതിരെ ഹരിയാനയിലെ സോനിപത്​ ജില്ലയിൽ ഗോ രക്ഷകര്‍ നടത്തിയ പ്രതിഷേധ നാടകത്തിനിടയിലായിരുന്നു​ സംഭവം. ഗോരക്ഷകരുടെ കൂട്ടത്തിലുണ്ടായിരുന്ന 19കാരനായ മോഹിതാണ് വിദ്യാർഥിയെ ആക്രമിച്ചത്. മാധ്യമപ്രവര്‍ത്തകനാണ് എന്ന് തെറ്റിദ്ധരിച്ചായിരുന്നു ആക്രമണം.

ഗുരുതരമായി പിക്കേറ്റ ശിവം എന്ന ബിരുദ വിദ്യാർഥിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗോ രക്ഷക് സേവാ ദൽ ആണ് പ്രതിഷേധം സംഘടിപ്പിച്ചത്. ശിവനെ ആക്രമിച്ചതിന്​ മോഹിത്ത്​ എന്നയാ​െള പൊലീസ്​ അറസ്​റ്റ്​ ചെയ്​തിട്ടുണ്ട്​. സുഹൃത്തായ മാധ്യമപ്രവര്‍ത്തകനൊപ്പം കാമറയുമായാണ്​ കുത്തേറ്റ  ശിവം പ്രതിഷേധം കാണാന്‍ എത്തിയത്. ശിവനോട് പ്രതിഷേധത്തി​​െൻറ ചിത്രങ്ങള്‍ പകര്‍ത്താന്‍ മോഹിത് ആവശ്യപ്പെട്ടു. ഇതിന്  വിസ്സമ്മതിച്ചതോടെ ഇരുവരും തമ്മില്‍ തര്‍ക്കം തുടങ്ങി. 

തുടര്‍ന്ന് പ്രതിഷേധ പരിപാടികഴിഞ്ഞ മടങ്ങിയ സംഘം ശിവനെ കുത്തുകയായിരുന്നു. മോഹിത്തിനെ പൊലീസ് പിന്നീട് പിടികൂടി. കൂടെയുണ്ടായിരുന്ന രണ്ടു പേർ രക്ഷപ്പെട്ടു. 
 

Tags:    
News Summary - gau rakhshak attack the student

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.