ന്യൂഡൽഹി: ഗാർഗി കോളേജിൽ വിദ്യാർഥിനികൾക്ക് നേരെയുണ്ടായ ലൈംഗികാതിക്രമത്തിൽ ദേശീയ വനിതാ കമ്മീഷൻ കാമ്പസിലെത്ത ി തെളിവെടുത്തു. പൊലീസും മറ്റു സുരക്ഷാ ജീവനക്കാരും നോക്കി നിൽക്കെയാണ് പുറത്തു നിന്നെത്തിയവർ ആക്രമണം നടത്തിയതെ ന്ന് വിദ്യാർഥിനികൾ പറഞ്ഞു.
ചൊവ്വാഴ്ച കോളേജ് ഫെസ്റ്റിവലിനിടെ വൈകുന്നേരം ആറോടെയായിരുന്നു സംഭവം. മദ്യപിച്ചെത്തിയ ഒരു സംഘം കേളേജ് ഗേറ്റിലെത്തി വിദ്യാർഥികളെ തടഞ്ഞു. ശേഷം കാമ്പസിൽ കയറി വിദ്യാർഥിനികളെ ആക്രമിക്കുകയായിരുന്നു.
കോളേജിന് സമീപം നടന്ന സി.എ.എ അനുകൂല റാലിക്കെത്തിയവരായിരുന്നു സംഘമെന്ന് വിദ്യാർഥികൾ പറയുന്നു. മധ്യവയസ്കരടക്കമുള്ളവർ സംഘത്തിലുണ്ടായിരുന്നെന്നും റിപ്പോർട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.