വികാസ്​ ദുബെ രണ്ട്​ ദിവസം നോയിഡയിൽ; കീഴടങ്ങാൻ സന്നദ്ധത അറിയിച്ചിരുന്നു

​ലഖ്​നോ: എട്ട്​ പൊലീസുകാരെ കൊലപ്പെടുത്തിയ അധോലോക നായകൻ വികാസ്​ ദുബെ രണ്ട്​ ദിവസം നോയിഡയിലുണ്ടായിരുന്നതായി റിപ്പോർട്ട്​. ജൂലൈ അഞ്ചിനും ആറിനും നോയിഡയിലെ പ്രമുഖ ക്രിമിനൽ അഭിഭാഷക​​െൻറ വീട്ടിൽ വികാസ്​ ദുബെ ഉണ്ടായിരുന്നുവെന്നാണ്​ ന്യൂസ്​ 18 റിപ്പോർട്ട്​ ചെയ്യുന്നത്​. ഇവിടെ നിന്നും കീഴടങ്ങാനുള്ള സന്നദ്ധത ദുബെ യു.പി പൊലീസിനെ അറിയിച്ചിരുന്നു.

എന്നാൽ, ദുബെയെ അറസ്​റ്റ്​ ചെയ്യാൻ പൊലീസ്​ തയാറായില്ലെന്നാണ്​ ആരോപണം. തുടർന്ന്​ ഡൽഹി പൊലീസിനെ ബന്ധപ്പെട്ടുവെങ്കിലും അവരും അറസ്​റ്റിന്​ തയാറായില്ല. പിന്നീട്​ ​രാജസ്ഥാനിലെ കോട്ടയിലെത്തി സംസ്ഥാന പൊലീസുമായി ബന്ധപ്പെ​ട്ടെങ്കിലും അവര​ും നടപടികൾ പൂർത്തിയാക്കാൻ തയാറായില്ല. പിന്നീട്​ ഉ​ജ്ജയിനിലെ വ്യാപാരിയായ സഹോദര​​െൻറ അടുത്തേക്ക്​ ദുബെ പോവുകയായിരുന്നു. 

ദുബെയുടെ അറസ്​റ്റിനെ കുറിച്ചുള്ള വിവാദങ്ങൾ നിറയുന്നതിനിടെയാണ്​ പുതിയ വാർത്തകളും പുറത്ത്​ വരുന്നത്​. ദുബെയുടെ അറസ്​റ്റ്​ നാടകമാണെന്ന വാദവുമായി കോൺഗ്രസ്​ ഉൾ​പ്പടെയുള്ള പ്രതിപക്ഷ പാർട്ടികൾ നേരത്തെ രംഗത്തെത്തിയിരുന്നു.

Tags:    
News Summary - Gangster Vikas Dubey Was in Noida for 2 Day-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.