Posted On
date_range Updated On
date_range യു.പിയിൽ കോടതിയിൽ ഗുണ്ടാനേതാവിനെ വെടിവെച്ചുകൊന്നു; കൊലപാതകി എത്തിയത് അഭിഭാഷക വേഷത്തിൽ
ന്യൂഡൽഹി: യു.പിയിൽ കോടതി മുറിക്ക് പുറത്ത് അഭിഭാഷക വേഷത്തിലെത്തിയയാൾ നടത്തിയ വെടിവെപ്പിൽ ഗുണ്ടാനേതാവ് കൊല്ലപ്പെട്ടു. യു.പി തലസ്ഥാനമായ ലഖ്നോവിലാണ് സംഭവം. യു.പിയുടെ ക്രമസാമാധന നിലയെ കുറിച്ച് കടുത്ത ആശങ്കയുണ്ടാക്കുന്ന സംഭവമാണുണ്ടായത്. വെടിവെച്ചയാൾ പൊലീസ് പിടിയിലായിട്ടുണ്ട്.
സഞ്ജീവ് ജീവയെന്ന് അറിയപ്പെടുന്ന ഗുണ്ടാനേതാവ് സഞ്ജീവ് മഹേശ്വരിയാണ് കൊല്ലപ്പെട്ടത്. പശ്ചിമ യു.പിയിൽ ഇയാൾക്കെതിരെ നിരവധി ക്രിമിനൽ കേസുണ്ട്. വെടിയേറ്റ് ഇയാൾ നിലത്തുവീണു കിടക്കുന്നതിന്റെ വിഡിയോ ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്. രാഷ്ട്രീയനേതാവ് മുക്താർ അൻസാരിയുടെ അടുത്ത അനുയായിയാണ് സഞ്ജീവ് ജീവ.
സഞ്ജീവ് ജീവയെ വെടിവെച്ച വിജയ് യാദവാണ് പൊലീസ് പിടിയിലായതെന്നാണ് സൂചന. വെടിവെപ്പിൽ കൊല്ലപ്പെട്ട സഞ്ജീവ് ജീവക്കെതിരെ യു.പിയിലും ഉത്തരാഖണ്ഡിലുമായി 50ഓളം ക്രിമിനൽ കേസുകളാണുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.