ന്യൂഡൽഹി: രാഷ്ട്രപിതാവ് മഹാത്മ ഗാന്ധിയുടെ ചിത്രം ബിയർ കുപ്പിയിൽ പ്രദർശിപ്പിച്ച ഇസ്രായേൽ മദ്യ നിർമാണ കമ്പനിയുടെ നടപടിക്കെതിരെ പ്രതിഷേധം ശക്തം. രാജ്യസഭ ശൂന്യവേളയിൽ ആം ആദ്മി പാർട്ടി എം.പി സഞ്ജയ് സിങ്ങാണ് വിഷയം ശ്രദ്ധയിൽ കൊണ്ടുവന്നത്.
ഇസ്രായേൽ ആസ്ഥാനമായ മാൽക ബ്രൂവറി എന്ന മദ്യ നിർമാണ കമ്പനിയാണ് ഗാന്ധിജിയുടെ ചിത്രം ബിയർ കുപ്പിയുടെ ലേബലായി ഉപയോഗിച്ചത്. ഇന്ത്യ, ഇസ്രായേൽ പ്രധാനമന്ത്രിമാർ ഇക്കാര്യം മദ്യ നിർമാണ കമ്പനിയെ അറിയിക്കണമെന്ന് സഞ്ജയ് സിങ് ആവശ്യപ്പെട്ടു.
ഇസ്രായേലിന്‍റെ 71ാം സ്വാതന്ത്ര്യ വാർഷികത്തിന്‍റെ ഭാഗമായാണ് മാൽക ബ്രൂവറി, നെഗേവ് ബീയേഴ്സ് എന്ന കമ്പനി ഗാന്ധി അടക്കമുള്ള ചരിത്ര നേതാക്കളുടെ ഛായാ ചിത്രങ്ങൾ ഉൾപ്പെടുത്തി ബീയർ വിപണിയിലെത്തിച്ചത്.
വിഷയം ചൂണ്ടിക്കാട്ടി ഇന്ത്യ, ഇസ്രായേൽ പ്രധാനമന്ത്രിമാർക്ക് മഹാത്മ ഗാന്ധി നാഷണൽ ഫൗണ്ടേഷൻ ചെയർമാൻ എബി ജെ. ജോസ് കത്തയച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.