ട്രാക്​ടറുകളും പികപ്പുകളുമടക്കം 20 വാഹനങ്ങളും ആറു പശുക്കളും​ തൊണ്ടി മുതൽ; മോഷണ സംഘം പിടിയിൽ

വിവിധയിടങ്ങളിൽ നിന്ന്​ കർഷരുടെ വാഹനങ്ങളും കന്നുകാലികളും മോഷ്​ടിക്കുന്ന സംഘത്തെ പുനെ പൊലീസ്​ പിടികൂടി. സംശയത്തി​െൻറ അടിസ്​ഥാനത്തിൽ പിടികൂടിയവരെ ചോദ്യം ചെയ്​തപ്പോഴാണ്​ വൻ മോഷണ പരമ്പരയുടെ ചുരുളഴിഞ്ഞത്​. സംഘത്തിൽ നിന്ന്​ 10 ട്രാക്​ടറുകളടക്കം 20 വാഹനങ്ങൾ കണ്ടെടുത്തു. മോഷ്​ടിച്ച ആറു പശുക്കളെയും ക​ണ്ടെടുത്തിട്ടുണ്ട്​.

പൂനെ, അഹമദ്​നഗർ, സോളപൂർ ജില്ലകളിൽ നിന്ന്​ മോഷ്​ടിച്ചതാണ്​ ഇവയത്രയും. കർഷകരുടെ ട്രാക്​ടറുകളും മറ്റും നഷ്​ടപ്പെടുന്നതായി നിരന്തരം പരാതികൾ ലഭിച്ചതി​െൻറ അടിസ്​ഥാനത്തിൽ ​ൈക്രംബ്രാഞ്ച്​ അന്വേഷണം നടക്കുന്നതിനിടയിലാണ്​ വ്യത്യസ്​ത വാഹനങ്ങളിൽ സ്​ഥിരമായി കറങ്ങുന്ന സംഘത്തെ ശ്രദ്ധിക്കുന്നത്​. ഇവരെ പിടികൂടി ചോദ്യം ചെയ്​തപ്പോഴാണ്​ മോഷണ പരമ്പര വ്യക്​തമായത്​.

നാലുപേരെയാണ്​ അറസ്​റ്റ്​ ചെയ്​തിട്ടുള്ളത്​. സതീഷ്​ രക്ഷെ, ഡ്യാണ്ടെ നച്ച്​ബോനെ, പ്രവീൺ കോർദെ എന്നിവരാണ്​ അറസ്​റ്റിലായത്​. സംഘത്തെ അറസ്​റ്റ്​ ചെയ്​തതിന്​ ശേഷം നടത്തിയ പരിശോധനകളിലാണ്​ വാഹനങ്ങൾ പിടികൂടിയത്​. 10 ട്രാക്​ടറുകൾ, രണ്ട്​ പിക്കപ്പ്​ ട്രക്കുകൾ, ഒരു ജീപ്​, ഒരു എസ്​.യു.വി, ആറു ബൈക്കുകൾ, ആറു പശുക്കൾ എന്നിവയാണ്​ മോഷണ സംഘത്തിൽ നിന്ന്​ കണ്ടെടുത്ത്​.

Tags:    
News Summary - ganag stealing from farmers caught by pune police

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.