Representative Image
Posted On
date_range Updated On
date_range പപ്പായ തിന്ന പശുവിനെ കുത്തിയെന്നാരോപിച്ച് പഴക്കടക്കാരനെ അറസ്റ്റ് ചെയ്തു
മുംബൈ: മഹാരാഷ്ട്രയിൽ വിൽക്കാൻ വെച്ചിരുന്ന പപ്പായ തിന്ന പശുവിനെ കുത്തിയെന്നാരോപിച്ച് പഴക്കച്ചവടക്കാരനെ അറസ്റ്റു ചെയ്തു. റായ്ഗഡിലെ മുരുഡിൽ ബുധനാഴ്ചയാണ് സംഭവം.
പഴക്കച്ചവടക്കാരനായ തൗഫീഖ് ബഷിർ മുജവറാണ് അറസ്റ്റിലായത്. വിൽക്കാൻ വെച്ചിരുന്ന പപ്പായകൾ പശു തിന്നതാണ് തൗഫീഖിനെ പ്രകോപിച്ചതെന്ന് പൊലീസ് പറഞ്ഞു. തുടർന്ന് പശുവിെൻറ അടിവയറ്റിലും കാലുകളിലും കത്തികൊണ്ട് കുത്തി. സംഭവം ശ്രദ്ധയിൽെപ്പട്ട ഒരാൾ വിവരം അറിയിക്കുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു.
പരിക്കേറ്റ പശു ചികിത്സയിലാണ്. തൗഫീക്കിനെ കോടതിയിൽ ഹാജരാക്കിയതായും ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടതായും പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.