പൂനെ: സ്വാതന്ത്ര്യസമര സേനാനി ബാലഗംഗാധര തിലകിെൻറ പ്രപൗത്രനും കോൺഗ്രസ് നേതാവുമായ രോഹിത് തിലകിനെതിരെ ലൈംഗിക പീഡന കേസ്. വിവാഹ വാഗ്ദാനം നൽകി യുവതിയെ ബലാത്സംഗം ചെയ്തുവെന്നും പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയെന്നുമാണ് കേസ്. യുവതിയുടെ പരാതിയിൽ തിങ്കളാഴ്ച വൈകിട്ടാണ്പൊലീസ് രോഹിത്തിനെതിരെ കേസ് രജിസ്റ്റർ ചെയ്തത്.
നാൽപ്പതുകാരിയായ സ്ത്രീയാണ് പരാതിക്കാരി. പരാതിക്കാരിയും രോഹിത്തും കഴിഞ്ഞ കുറച്ചു വർഷങ്ങളായി പരിചയക്കാരായിരുന്നു. വിവാഹ വാഗ്ദാനം നൽകി തന്നെ പീഡിപ്പിക്കുകയായിരുന്നുവെന്നു ചൂണ്ടിക്കാട്ടി ഇവർ കേസ് നൽകുകയായിരുന്നു.
2014ൽ മഹാരാഷ്ട്ര നിയമസഭയിലേക്ക് പുണെയിലെ കസ്ബ – പേത് മണ്ഡലത്തിൽനിന്ന് രോഹിത് മൽസരിച്ചെങ്കിലും ബി.ജെ.പിയുടെ ഗിരീഷ് ബാപത്തിനോടു പരാജയപ്പെട്ടിരുന്നു.
അന്തരിച്ച മുതിർന്ന കോൺഗ്രസ് നേതാവും എം.പിയുമായിരുന്ന ജയന്ത്റാവു തിലകിെൻറ ചെറുമകനാണ് രോഹിത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.