വാക്സിനെടുത്താൽ അരി സൗജന്യം; ഓഫർ സൂപർഹിറ്റ്

ഇറ്റാനഗർ: അരുണാചൽ പ്രദേശി​ലെ ഒരു ഗ്രാമത്തിൽ വാക്​സിനേഷൻ പ്രോത്സാഹിപ്പിക്കാൻ സൗജന്യ അരി നൽകി അധികൃതർ. വാക്​സിൻ സ്വീകരിക്കുന്ന 45 വയസിന്​ മുകളിലുള്ളവർക്ക്​ 20 കിലോ വരെ അരിയാണ്​ സൗജന്യമായി പ്രഖ്യാപിച്ചത്​. പ്രദേശവാസികൾക്കിടയിൽ വാക്​സിനേഷനുമായി ബന്ധപ്പെട്ട്​ പരക്കുന്ന തെറ്റിദ്ധാരണകൾ ഇല്ലാതാക്കുകയാണ്​ ലക്ഷ്യം.

പ്രത്യേക ഓഫർ പ്രഖ്യാപിച്ചതോടെ 80ഓളം പേർ കഴിഞ്ഞദിവസം കാൽനടയായെത്തി വാക്​സിൻ സ്വീകരിച്ചതായി അധികൃതർ പറയുന്നു.

45വയസിന്​ മുകളിലുള്ളവർക്കാണ്​ വാക്​സിൻ സ്വീകരിച്ചാൽ സൗജന്യമായി അരി ലഭിക്കുക. തിങ്കളാഴ്ച മുതൽ ബുധനാഴ്ച വരെയായിരുന്നു ഓഫർ. ഇനിയും അരിവിതരണം തുടരുമെന്നും അധികൃതർ പറയുന്നു.

പ്രദേശത്ത്​ വാക്​സിനേഷൻ നപടികൾ പ്രോത്സാഹിപ്പിക്കുന്നതിനായി നിരവധി മാർഗങ്ങൾ സ്വീകരിക്കുന്നതായി യസാലി സർക്കിൾ ഓഫിസർ താഷി വാങ്​ചുക്​ തോങ്​ഡോക്​ പറയുന്നു.

കഴിഞ്ഞദിവസം വരെ 80 പേർ വാക്​സിൻ സ്വീകരിച്ചു. ജൂൺ അവസാനത്തോടെ നൂറുശതമാനം വാക്​സിനേഷൻ പൂർത്തിയാക്കുകയാണ്​ ലക്ഷ്യമെന്നും തോങ്​ഡോക്​ പറയുന്നു.

യസാലി സർക്കിളിൽ 45 വയസിന്​ മുകളിൽ 1,399 പേരാണുള്ളത്​. കാൽനടയായി കിലോമീറ്ററുകളോളം നടന്നാണ്​ പലരും വാക്​സിൻ സ്വീകരിക്കാനെത്തുന്നത്​. വീടുകൾ കയറിയിറങ്ങി വാക്​സിൻ നൽകാനുള്ള ഒരുക്കത്തിലാണ്​ തങ്ങളെന്നും തോങ്​ഡോക്​ പറയുന്നു.

വിവേകാനന്ദ കേന്ദ്ര വിദ്യാലയത്തിലെ രണ്ടു പൂർവ വിദ്യാർഥികളാണ്​ അരി വിതരണം ചെയ്യുന്നതിനായി സംഭാവന നൽകിയത്​. വാക്​സിനേഷനുമായി ബന്ധപ്പെട്ട തെറ്റിദ്ധാരണകൾ ഇല്ലാതാക്കുകയാണ്​ ലക്ഷ്യം.

Tags:    
News Summary - Free rice for jab offer a hit in Arunachal Pradesh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.