ബംഗളൂരു: ഐ.പി.എൽ ഫൈനൽ മത്സരത്തോടനുബന്ധിച്ച് റോയൽ ചലഞ്ചേഴ്സ് ബംഗളൂരു (ആർ.സി.ബി) ആരാധകർക്ക് ഞായറാഴ്ച മെട്രോയിൽ സൗജന്യ യാത്ര അനുവദിക്കുമെന്ന സോഷ്യൽ മീഡിയ പ്രചാരണം തെറ്റാണെന്ന് ബി.എം.ആർ.സി.എൽ വ്യക്തമാക്കി.
അഹമ്മദാബാദിൽ നടക്കുന്ന ഐ.പി.എൽ ഫൈനലിൽ ഗുജറാത്ത് ടൈറ്റൻസും റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവും തമ്മിലുള്ള മത്സരത്തിന്റെ പശ്ചാത്തലത്തിലാണ് ഇത്തരമൊരു വ്യാജവാർത്ത പ്രചരിച്ചത്. ഞായറാഴ്ച നടക്കുന്ന മത്സരത്തിന് എത്തുന്ന ആരാധകർക്കോ മറ്റേതെങ്കിലും വിഭാഗം യാത്രക്കാർക്കോ സൗജന്യ യാത്രാ സൗകര്യം ഏർപ്പെടുത്തിയിട്ടില്ലെന്ന് ബി.എം.ആർ.സി.എൽ ഔദ്യോഗിക പ്രസ്താവനയിലൂടെ അറിയിച്ചു.
ഇത്തരത്തിൽ യാതൊരുവിധ സൗജന്യ യാത്രാ പദ്ധതികളും ബി.എം.ആർ.സി.എൽ പ്രഖ്യാപിക്കുകയോ ഇതിന് അനുമതി നൽകുകയോ ചെയ്തിട്ടില്ല. തങ്ങളുടെ പേരിൽ നടക്കുന്ന ഇത്തരം വ്യാജ പ്രചാരണങ്ങൾക്കെതിരെ അധികൃതർ കർശന മുന്നറിയിപ്പ് നൽകി. ഏതെങ്കിലും വ്യക്തികളോ സംഘടനകളോ സ്ഥാപനങ്ങളോ സൗജന്യ യാത്രയുമായി ബന്ധപ്പെട്ട് നൽകുന്ന പരസ്യങ്ങളോ അവകാശവാദങ്ങളോ അംഗീകരിച്ചിട്ടില്ലെന്നും ബി.എം.ആർ.സി.എൽ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.