Posted On
date_range Updated On
date_range സൗജന്യമായി വാക്സിൻ എടുത്തില്ലേ?; അതിനാണ് ഇന്ധന വില കൂട്ടുന്നത് - കേന്ദ്ര പെട്രോളിയം സഹമന്ത്രി
ന്യൂഡൽഹി: ഇന്ധന വില വർധനവിൽ പുതിയ ന്യായീകരണവുമായി കേന്ദ്ര പെേട്രാളിയം വകുപ്പ് സഹമന്ത്രി രാമേശ്വർ തെളി. സൗജന്യ വാക്സിൻ നൽകുന്നതിന് വേണ്ടിയാണ് പെട്രോൾ വില വർധിപ്പിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.
''ഇന്ധനവില വർധിച്ചിട്ടില്ല, നികുതി ഏർപ്പെടുത്തുന്നതാണ് വർധിച്ചത്. നിങ്ങൾക്കെല്ലാവർക്കും സൗജന്യ വാക്സിൻ എടുക്കണ്ടേ?. ഇതിനുള്ള പണം എവിടെ നിന്നും ലഭിക്കും. നിങ്ങൾ പണമടക്കുന്നില്ലല്ലോ?. ഇങ്ങനൊക്കെയാണ് പണം വരുന്നത്''
''രാജ്യത്തെ 130 കോടി ജനങ്ങളേയും വാക്സിനേറ്റ് ചെയ്യുന്നത് സൗജന്യമായാണ്. ഓരോ വ്യക്തിക്കും വാക്സിനേറ്റ് ചെയ്യാൻ 1,200 രൂപയാകും. 35,000 കോടി രൂപയാണ് ഇതിനായി വിലയിരുത്തിയിരിക്കുന്നത്. ഹിമാലയത്തിലെ ജലത്തിന് ലിറ്ററിന് 100 രൂപയുണ്ട്. ഇന്ധനത്തേക്കാൾ വില വെള്ളത്തിനാണ് ''- മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.