സമൂഹമാധ്യമ ഇൻഫ്ലുവൻസർ നിധി വീട്ടിൽ മരിച്ച നിലയിൽ; പൊലീസ് അന്വേഷണം

ഭോപാൽ: 16 ലക്ഷത്തിലേറെ ഫോളോവേഴ്സുള്ള മധ്യപ്രദേശിലെ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ നിധി തിവാരി (30) മരിച്ചനിലയിൽ. സിംഗ്രൗലിയിലെ ഭൂസാ മോർ പ്രദേശത്തെ വീട്ടിലാണ് നിധിയെ മരിച്ചനിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ഫേസ്ബുക്കിൽ ഒമ്പത് ലക്ഷവും ഇൻസ്റ്റഗ്രാമിൽ ഏഴ് ലക്ഷത്തോളം ഫോളോവേഴ്സുമാണ് നിധിക്കുണ്ടായിരുന്നത്. റീലുകളിലൂടെയും പ്രാദേശിക സാംസ്കാരിക പരിപാടികളിലൂടെയും ശ്രദ്ധ നേടിയിരുന്നു. 2024ൽ ‘മിസ് പ്രിറ്റി ഇന്ത്യ’ കിരീടം നേടി. ​തുടർന്ന് മോഡലിങ്, അഭിനയ മേഖലകളിൽ ​ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനിടെയാണ് മരണം.

ശനിയാഴ്ച വൈകിട്ട് നിധി ആരുമായോ ഫോണിൽ സംസാരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മരണം. ഫോൺ സംഭാഷണവുമായി ബന്ധപ്പെട്ട വിവരങ്ങൾ പരിശോധിച്ചു വരികയാണെന്ന് പൊലീസ് പറഞ്ഞു. കോൾ റെക്കോർഡുകൾ, ഡിജിറ്റൽ ഇടപെടലുകൾ, മറ്റ് തെളിവുകൾ എന്നിവ പരിശോധിച്ചുവരികയാണെന്ന് ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു. നിധിയുടെ കുടുംബം, പരിചയക്കാർ, കേസുമായി ബന്ധപ്പെട്ട മറ്റുള്ളവർ എന്നിവരിൽ നിന്ന് വിവരങ്ങൾ ശേഖരിച്ചുവരികയാണെന്ന് മോർവ പൊലീസ് സ്റ്റേഷൻ ഇൻ ചാർജ് ഡോ. ഗ്യാനേന്ദ്ര സിങ് പറഞ്ഞു.

Tags:    
News Summary - 16 Lakh Followers Influencer Nidhi Tiwari Dies

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.