കർണാടകയിൽ വിദ്യാര്‍ഥികള്‍ക്ക് ഇനി സൗജന്യയാത്ര

ബം​ഗ​ളൂ​രു: ക​ർ​ണാ​ട​ക​യി​ലെ മു​ഴു​വ​ന്‍ വി​ദ്യാ​ര്‍ഥി​ക​ള്‍ക്കും ഇ​നി മു​ത​ല്‍ ബ​സ് യാ​ത്ര സൗ​ജ​ന്യം. വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് താ​മ​സ​സ്ഥ​ല​ത്ത് നി​ന്ന് പ​ഠി​ക്കു​ന്ന വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ത്തി​ലേ​ക്ക് ബ​സ് ചാ​ർ​ജ് ന​ൽ​കാ​തെ യാ​ത്ര ചെ​യ്യാം. കോ​ണ്‍ഗ്ര​സ് സ​ര്‍ക്കാ​റി​ന്‍റെ ഗ്യാ​ര​ണ്ടി പ​ദ്ധ​തി​യാ​യ 'ശ​ക്തി' പ്ര​കാ​രം വി​ദ്യാ​ര്‍ഥി​നി​ക​ൾ​ക്ക് സൗ​ജ​ന്യ യാ​ത്ര നേ​ര​ത്തെ അ​നു​വ​ദി​ച്ചി​രു​ന്നു. ഡി.​കെ. ശി​വ​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ പു​തി​യ സ​ര്‍ക്കാ​ര്‍ അ​ധി​കാ​ര​ത്തി​ലേ​റി​യ​പ്പോ​ള്‍ സൗ​ജ​ന്യ ബ​സ് യാ​ത്ര​പ​ദ്ധ​തി​യി​ലേ​ക്ക് ആ​ണ്‍കു​ട്ടി​ക​ളെ​ക്കൂ​ടി ഉ​ള്‍പ്പെ​ടു​ത്തു​മെ​ന്ന് പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. തു​ട​ര്‍ന്ന് ക​ർ​ണാ​ട​ക​യി​ലെ എ​ല്ലാ സ്കൂ​ൾ, കോ​ള​ജ് വി​ദ്യാ​ര്‍ഥി​ക​ൾ​ക്കും സൗ​ജ​ന്യ ബ​സ് യാ​ത്ര സൗ​ക​ര്യം വ്യാ​പി​പ്പി​ക്കു​ന്ന​തി​ന് മ​ന്ത്രി​സ​ഭ അം​ഗീ​കാ​രം ന​ൽ​കു​ക​യാ​യി​രു​ന്നു. ഗ​താ​ഗ​ത വ​കു​പ്പ് ഇ​ത് സം​ബ​ന്ധി​ച്ച ഉ​ത്ത​ര​വ് പു​റ​ത്തി​റ​ക്കി.

Tags:    
News Summary - Free bus travel for all students in Karnataka

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.