Posted On
date_range Updated On
date_range ഇന്ത്യൻ ജനതയോടൊപ്പം; എന്ത് സഹായവും നൽകാൻ തയാറെന്ന് ഇമാനുവൽ മാക്രോൺ
പാരീസ്: കോവിഡിൽ വലയുന്ന ഇന്ത്യക്ക് എന്ത് സഹായവും നൽകാൻ തയാറാണെന്ന് ഫ്രഞ്ച് പ്രസിഡന്‍റ് ഇമാനുവൽ മാക്രോൺ. ട്വിറ്ററിലൂടെയാണ് ഇന്ത്യൻ ജനതക്കൊപ്പമാണെന്ന് മാക്രോൺ അറിയിച്ചത്.
കോവിഡിനെതിരായ ഇന്ത്യയുടെ പോരാട്ടത്തിന് എല്ലാ സഹായവും നൽകും. പോരാട്ടത്തിൽ ഇന്ത്യൻ ജനതക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നു. ഈ പോരാട്ടത്തിൽ ഫ്രാൻസ് നിങ്ങളോടൊപ്പമുണ്ടാക്കും. എന്ത് സഹായത്തിനും ഞങ്ങൾ തയാറാണ് -ഇമാനുവൽ മാക്രോൺപറഞ്ഞു. ഫ്രഞ്ച് അംബാസിഡർ ഇമാനുവൽ ലെനിനാണ് മാക്രോണിന്‍റെ പ്രസ്താവന ട്വീറ്റ് ചെയ്തത്.
നേരത്തെ ചൈനയും ഇന്ത്യക്ക് സഹായം വാഗ്ദാനം ചെയ്ത് രംഗത്തെത്തിയിരുന്നു. കോവിഡിന്‍റെ രണ്ടാം തരംഗത്തിൽ ഓക്സിജന്‍ രാജ്യത്ത് വലിയ ക്ഷാമം അനുഭവപ്പെടുന്നുണ്ട്. ഓക്സിജൻ ലഭിക്കാതെ നിരവധി പേരാണ് രാജ്യത്ത് മരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.